പൃഥ്വിരാജിന്റെ മാസ് അവസാനിക്കുന്നില്ല! രണം മിന്നിക്കുന്നു, ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍!
Recommended Video

പൃഥ്വിരാജ് നായകനായി അഭിനയിച്ച മൂന്ന സിനിമകളാണ് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. റോഷ്‌നി ദിനകറിന്റെ സംവിധാനത്തിലെത്തിയ മൈ സ്‌റ്റോറി തിയറ്ററുകളില്‍ കാര്യമായി വിജയിച്ചില്ലെങ്കിലും അഞ്ജലി മേനോന്റെ കൂടെ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച സിനിമ കോടികളായിരുന്നു വാരിക്കൂട്ടിയത്.
പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും പോസ്റ്ററും സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ ആറിന് രണം തിയറ്ററുകളിലേക്ക് റിലീസിനെത്തിയിരിക്കുകയാണ്. മോശമില്ലാത്ത തുടക്കം ലഭിച്ച രണം ആദ്യ ദിവസം മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

രണം
നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ സിനിമയാണ് രണം. ക്രൈം ഡ്രാമയായി നിര്‍മ്മിച്ച രണത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും നിര്‍മ്മല്‍ സഹദേവ് തന്നെയാണ്. പൃഥ്വിരാജ് നായകനായി അഭിനയിക്കുമ്പോള്‍ ഇഷ തല്‍വാറാണ് നായിക. ഒപ്പം റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും രണത്തിനുണ്ട്. ആക്ഷന് പ്രധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനിറ്റി, ഡേവിഡ് അലക്സി, ആരോന്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷനൊരുക്കിയിരിക്കുന്നത്.

വാനോളം പ്രതീക്ഷകള്‍
സെപ്റ്റംബര്‍ ആറിനാണ് രണം തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. പൂര്‍ണമായും വിദേശത്ത് നിന്നും ചിത്രീകരിച്ച സിനിമയുടെ തീം സോംഗ്, ട്രെയിലര്‍, എന്നിവയെല്ലാം ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്ത് വന്ന ടീസറും ടൈറ്റില്‍ ട്രാക്കും ആരാധകര്‍ക്ക് ആകാംഷ നല്‍കിയിരുന്നു. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമെത്തിയിരുന്നു. രണത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

റിലീസിനെത്തി..
കേരളത്തില്‍ റിലീസിനെത്തിയ സിനിമയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ സെന്ററുകളില്‍ സെപ്റ്റംബര്‍ 7 മുതലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യദിനം കേരളത്തില്‍ നിന്നും രണത്തിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പുറത്ത് വന്ന കളക്ഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയ ആദ്യ ദിവസത്തെ കളക്ഷനും കൊടുത്തിരിക്കുകയാണ്.

മള്‍ട്ടിപ്ലെക്‌സില്‍ നിന്നും
സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന സിനിമയെന്നതും പൃഥ്വിരാജ് നായകനാവുന്ന സിനിമയാണ് എന്നതും രണം ശ്രദ്ധിക്കപ്പെടാനുള്ള കാരണമായിരുന്നു. ഇതോടെ റിലീസിനെത്തിയ സിനിമയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വന്‍ വരവേല്‍പ്പ് തന്നെയായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. ഫസ്റ്റ് ഡേ 25 പ്രദര്‍ശനങ്ങളില്‍ നിന്നും 6.4 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍.

കേരളത്തിലെ പ്രദര്‍ശനങ്ങള്‍
150 ഓളം തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം രണം പ്രദര്‍ശനത്തിനെത്തിയത്. മള്‍ട്ടിപ്ലെക്‌സില്‍ 25 ഷോ കൂടി ലഭിച്ചതോടെ രണം ആദ്യദിനം മികവുറ്റ പ്രകടനം നടത്തുമെന്ന് തന്നെയായിരുന്നു കരുതിയിരുന്നത്. സെപ്റ്റംബര്‍ 7 ന് ചെന്നൈ മുംബൈ, ബംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് കൂടി രണം റിലീസിനെത്തും. ഇതോടെ കളക്ഷന്‍ റെക്കോര്‍ഡിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രവചനങ്ങള്‍
അടുത്ത കാലത്ത് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നല്ല പ്രതികരണം ലഭിച്ച സിനിമയായിരുന്നു രണം. പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 9 ലക്ഷം വരെ നേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

കേരള ബോക്‌സോഫീസിൽ
കേരളത്തില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ വന്നതോടെ റിലീസ് ദിവസം 2 മുതല്‍ 3 കോടി വരെ നേടാന്‍ കഴിയുമെന്നാണ് മറ്റൊരു പ്രവചനം. ആദ്യ ദിവസം സിനിമ കാണാന്‍ തിയറ്ററുകളിലേക്കെത്തിയ തിരക്ക് കണക്ക് കൂട്ടുമ്പോള്‍ കേരള ബോക്‌സോഫീസില്‍ മോശമില്ലാത്തൊരു നമ്പറിലെത്താന്‍ സിനിമയ്്ക്ക് കഴിയുമെന്നാണ്.


Click it and Unblock the Notifications