പൃഥ്വിയുടെ രണം തിയ്യേറ്ററുകള്‍ കീഴടക്കുന്നു! ശ്രദ്ധേയമായി ചിത്രത്തിലെ ആയുധം എടുടാ.. ഗാനം! കാണൂ
പൃഥ്വിരാജ് സുകുമാരന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് രണം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ സിനിമ വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇഷ തല്‍വാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ റഹ്മാനും പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ പുതിയൊരു പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രണത്തിലെ ആയുധം എടുടാ എന്നു തുടങ്ങുന്ന പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്. ജെയ്ക്ക്‌സ് ബിജോയിയുടെ സംഗീതത്തില്‍ ഫെജോ, അജയ് സ്രാവന്‍, ഫുറ തുടങ്ങിയവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

ഇംഗ്ലീഷ് റാപ്പിനും മലയാളം റാപ്പിനും പ്രാധാന്യം നല്‍കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പാട്ടിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തിറങ്ങിയ പാട്ടുകളില്‍ വ്യത്യസ്ഥമാര്‍ന്നൊരു ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
രണത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ക്കും ട്രെയിലറിനും മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. രണത്തിന്റെ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു പൃഥ്വിയുടെ രണം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മൈസ്‌റ്റോറി,കൂടെ എന്നീ ചിത്രങ്ങള്‍ക്കു ശേഷമായിരുന്നു പൃഥ്വിയുടെ രണം എത്തിയിരുന്നത്.


Click it and Unblock the Notifications











