പൃഥ്വിരാജ് സുകുമാരന്‍ ചിത്രം രണം തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി പുതിയ ഗാനം! കാണൂ
പൃഥ്വിരാജ് സുകുമാരന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പാട്ടുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്. രണത്തിലെ 'പതിവായ് നിന്നില്‍' എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇഷാ തല്‍വാറും പൃഥ്വിരാജുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ വീണ്ടും മാറ്റിയിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രണത്തിന്റെ ആദ്യ ടീസറിനു പിന്നാലെ രണ്ടും മൂന്നും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











