വീണ്ടും മാസായി പൃഥ്വിരാജ്! രണം അമ്പരിപ്പിക്കാനുള്ള വരവാണ്, ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്ത്
സെപ്റ്റംബര്‍ ആറിന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ടൈറ്റില്‍ ട്രാക്കും ആരാധകര്‍ക്ക് ആകാംഷ നല്‍കിയിരുന്നു. ഇതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ടൈറ്റില്‍ ട്രാക്കിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഇനിയെന്ന് കാണും ഞാന്‍ എന്ന് ഗാനം തമിഴും ഇംഗ്ലീഷും മിക്‌സ് ചെയ്താണ് എത്തിയിരിക്കുന്നത്. ഓണത്തിന് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. യുഎസില്‍ നിന്നും ചിത്രീകരണം നടത്തിയ സിനിമ സെന്‍സറിംഗും പൂര്‍ത്തിയാക്കി യു സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു.
ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും രണത്തിനുണ്ട്. ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആക്ഷനൊരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനിറ്റി, ഡേവിഡ് അലക്‌സി, ആരോന്‍ എന്നിവര്‍ ചേര്‍ന്നാണ്.


Click it and Unblock the Notifications