»   » ഞാന്‍ ചിലത് പറയും, അത് അംഗീകരിച്ചില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്ന് പൃഥ്വിരാജ്

ഞാന്‍ ചിലത് പറയും, അത് അംഗീകരിച്ചില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്ന് പൃഥ്വിരാജ്

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ സിനിമാ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം. മമ്മൂട്ടിയുടെ വീട്ടില്‍ വച്ചാണ് യോഗം നടക്കുന്നത്.

തന്നില്‍ നിന്ന് അഹങ്കാരി എന്ന വിളിപ്പേര് മാറിയതെങ്ങനെ എന്ന് പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍, ദേവന്‍ തുടങ്ങിയവരൊക്കെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപില്‍ നിന്ന് ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് നടന്‍ ആസിഫ് അലി പ്രതികരിച്ചത്.

prithviraj

വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ പൃഥ്വിരാജ് യോഗത്തിന് ശേഷം പ്രതികരിക്കാം എന്ന് മറുപടി നല്‍കി. യോഗത്തില്‍ ഞാന്‍ ചില കാര്യങ്ങള്‍ ഉന്നയിക്കും. അതിന് കൃത്യമായ ഉത്തരം കിട്ടി വേണ്ട നടപടി സ്വീകരിക്കുകയാണെങ്കില്‍ എക്‌സിക്യുട്ടീവ് യോഗത്തിന്റെ പ്രതികരണമാണ് എന്റെയും പ്രതികരണം. അങ്ങനെ അല്ല എങ്കില്‍ എന്റെ പ്രതികരണം നിങ്ങളോട് പറയും എന്ന് പൃഥ്വിരാജ് പറഞ്ഞു.

നടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ ശക്തമായ പിന്തുണ നല്‍കി പൃഥ്വിരാജ് കൂടെ തന്നെയുണ്ടായിരുന്നു. സംഭവത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന നടി ആദ്യം അഭിനയിച്ചത് പൃഥ്വിരാജിനൊപ്പമാണ്. സെറ്റില്‍ നടിയ്ക്ക് വേണ്ട മാനസിക പിന്തുണ നല്‍കി അപ്പോഴും പൃഥ്വിരാജ് കൂടെ തന്നെ ഉണ്ടായിരുന്നു.

English summary
Prithviraj's reaction on Dileep's arrest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam