മമ്മൂട്ടി നോ പറഞ്ഞ സിനിമ മോഹന്‍ലാല്‍ ചെയ്താലോ? പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ!
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലുള്ള അടുത്ത സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. മമ്മൂട്ടി നിരസിച്ച സിനിമയായിരുന്നു ഇതെന്നുള്ള വിവരങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നു. തിരക്കഥ ഇഷ്ടമായില്ലെന്ന അഭിപ്രായമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് പൃഥ്വിരാജും സുരാജും പ്രധാന വേഷങ്ങളിലേക്ക് എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയൊരുക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ് എത്തിയപ്പോള്‍ ആരാധകനായെത്തിയത് സുരാജായിരുന്നു.
ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാലായിരുന്നു അവതരിപ്പി്ച്ചതെങ്കില്‍പ്രേക്ഷകര്‍ക്ക് അതത്ര പെട്ടെന്ന് ദഹിച്ചേക്കില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചില കാര്യങ്ങളില്‍ തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന സിനിമയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. കാറുകളോടും ഡ്രൈവിംഗിനോടും ഏറെ ഇഷ്ടമുള്ളയാളാണ് താന്‍. പൊതുവെ ദേഷ്യമുള്ള പ്രകൃതക്കാരനായാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കാറുള്ളതും. അതിനാല്‍ത്തന്നെ തന്നെ ഹരീന്ദ്രനായി ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കഴിയുമെന്നും താരം പറയുന്നു.

മോഹന്‍ലാലാണ് ഹരീന്ദ്രനെ അവതരിപ്പിച്ചതെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. കാറുകളോടൊന്നും അദ്ദേഹത്തിന് പ്രത്യേക ക്രേസില്ല. രാവിലെ ഷൂട്ടിംഗിന് പോവുമ്പോള്‍ ഏത് കാറിലാണ് പോവുന്നതെന്ന കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹം ചിന്തിക്കാറില്ല. അത് പോലെ തന്നെ അദ്ദേഹത്തിന് ദേഷ്യം വരുന്നതും അപൂര്‍വ്വമാണ്. എന്താ മോനേ അവരിങ്ങനെ കാണിക്കുന്നതെന്നാവും അദ്ദേഹം ചോദിക്കുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹമായിരുന്നു ചെയ്യുന്നതെങ്കില്‍ കഥാപാത്രത്തെ തന്നെ ക്രിയേറ്റ് ചെയ്യേണ്ടി വന്നേനെയെന്നും അതിനായി കുറേ സമയം എടുത്തേനെയെന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications











