ലൂസിഫറിന്‍റെ ക്ലൈമാക്‌സിനെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജ് നല്‍കിയ ഗംഭീര മറുപടി! കാണൂ!

Recommended Video

ലൂസിഫറിന്‍റെ കഥയെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജിൻറെ മറുപടി | Filmibeat Malayalam

അഭിനേതാവായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. മനസ്സിലെ ഈ മോഹത്തെക്കുറിച്ച് നേരത്തെ തന്നെ താരപുത്രന്‍ തുറന്നുപറഞ്ഞിരുന്നു. ജേഷ്ഠന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറിയത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. ഷാജി നടേശനും സംഘത്തിനുമൊപ്പവും പ്രവര്‍ത്തിച്ച വരുന്നതിനിടയിലായിരുന്നു താരപുത്രന്‍ പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെക്കുറിച്ച് താരം പ്രഖ്യാപിക്കുകയായിരുന്നു.

ആരാധകന്റെ സംശയം

ആരാധകന്റെ സംശയം

ഫാമിലി ത്രില്ലറുമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമ കൂടിയാണ് ലൂസിഫര്‍. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മറുപടിയുമായി പൃഥ്വി

മറുപടിയുമായി പൃഥ്വി

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൃഥ്വിരാജ് ആരാധകന്റെ സംശത്തിന് മറുപടിയുമായി എത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം. ലൂസിഫറിന്റെ കഥ എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. സിനിമ കാണുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാവുമെന്ന് പറഞ്ഞപ്പോള്‍ ക്ലൈമാക്‌സിനെക്കുറിച്ചായിരുന്നു ചോദ്യം. അത് സിനിമയുടെ അവസാനം കാണിക്കുമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ആരാധകര്‍ ഏറ്റെടുത്തു

ആരാധകര്‍ ഏറ്റെടുത്തു

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാളാണ് പൃഥ്വിരാജ്. സംവിധാനത്തിലേക്ക് കടന്നപ്പോഴും ആത്മവിശ്വാസത്തോടെയാണ് താരം മുന്നേറിയത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന സിനിമയാണ് ഇതെന്ന് നേരത്തെ തന്നെ ആരാധകര്‍ ഉറപ്പിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

ഫാന്‍സ് ഷോയും മറ്റ് പരിപാടികളും

ഫാന്‍സ് ഷോയും മറ്റ് പരിപാടികളും

ഫാന്‍സ് ഷോയുള്‍പ്പടെ ഗംഭീര പരിപാടികളാണ് ആരാധകര്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മോഹന്‍ലാല്‍ ഈ മൂന്ന് താരങ്ങളുടെ ഫാന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്‌പെഷല്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. രാവിലെ 7 മുതല്‍ സിനിമ പ്രദര്‍ശിപ്പിച്ച് തുടങ്ങും. റോഡ് ഷോയുള്‍പ്പടെ ഗംഭീര പ്രചാരണ പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. കേരളക്കര ഒന്നടങ്കം ലൂസിഫര്‍ തംരഗത്തെ വരവേല്‍ക്കാനായുള്ള കാത്തിരിപ്പിലാണ്.

വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പം

വിഷു ബോക്‌സോഫീസ് ആര്‍ക്കൊപ്പം

മധുരരാജയ്‌ക്കൊപ്പമാണ് ലൂസിഫറിന്‍രെ ഏറ്റുമുട്ടല്‍. നേരത്തെ തന്നെ ആധിപത്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയും മോഹന്‍ലാലും. മോഹന്‍ലാലിനെ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു രൂപഭാവത്തില്‍ കണ്ടിട്ടില്ലെന്നും ആരാധകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുമാണ് സിനിമയൊരുക്കിയതെന്ന് സംവിധായകനും അണിയറപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു. വിഷു ബോക്‌സോഫീസ് ആരായിരിക്കും സ്വന്തമാക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X