twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാന്‍സ് ബാറില്‍ ഓട്ടന്‍തുള്ളലാണോ വേണ്ടത്? വിമര്‍ശകരുടെ വായടപ്പിച്ച് പൃഥ്വിരാജിന്‍റെ മറുപടി! കിടുക്കി

    |

    നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകനായും മികവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയിലെ തുടക്കകാലത്ത് തന്നെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ താന്‍ സംവിധായകനായി എത്കുമെന്ന് അന്നേ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി ശ്രദ്ധിച്ചിരുന്നു. പതിവ് രീതികളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സിനിമയാണ് ലൂസിഫര്‍. ക്യാമറ മൂവ്‌മെന്റിലായാലും സാങ്കേതികമികവിലായാലും വ്യത്യസ്തതയുമായാണ് ചിത്രമെത്തിയത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രം കുതിക്കുന്നത്. രണ്ടാംവാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് സിനിമ 100 കോടി പിന്നിട്ടത്. ഇപ്പോഴിതാ 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം.

    മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സിനിമയൊരുക്കിയതെന്നും നിങ്ങളാണ് ഇതിനെ വിലയിരുത്തേണ്ടതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നുവെങ്കിലും മിതത്വം പാലിച്ചാണ് എല്ലാവരും സംസാരിച്ചത്. തന്റെ നായകന്‍ മോഹന്‍ലാലാണെന്നും അതിലും വലിയൊരു പ്രമോഷന്‍ ഈ ചിത്രത്തിന് ലഭിക്കാനില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. സംവിധായകനായി മാത്രമല്ല ചിത്രത്തിലെ സുപ്രധാന കഥാപാത്രമായും അദ്ദേഹം എത്തിയിരുന്നു. സെയ്ദ് മസൂദിന്റെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ലൂസിഫറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിലും മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

    ലൂസിഫറിന് രണ്ടാം ഭാഗം?

    ലൂസിഫറിന് രണ്ടാം ഭാഗം?

    തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ലൂസിഫറിന് റിലീസിന് ശേഷവും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. 50 ദിവസം പിന്നിട്ടിട്ടും പലയിടങ്ങളിലും നിറഞ്ഞോടുകയാണ് സിനിമ. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. സിനിമയ്ക്ക് തിരക്കഥയൊരുക്കിയ മുരളി ഗോപിയും ഇത് ശരിവെച്ചിരുന്നു. ഈ കൂട്ടായ്്മയില്‍ നിന്നും ഇനിയും സിനിമകളൊരുങ്ങുമെന്ന് പൃഥ്വിരാജും പറഞ്ഞതോടെയാണ് ലൂസിഫര്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

    തീരുമാനിച്ചിട്ടില്ല

    തീരുമാനിച്ചിട്ടില്ല

    ലൂസിഫറിന് രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരുഭാഗം കൊണ്ട് തീരുന്ന ചിത്രമല്ല ഇതെന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. തിരക്കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇത് വ്യക്തമായിരുന്നു.11 എപ്പിസോഡുള്ള സീരിസായി പുറത്തിറക്കാനും തങ്ങള്‍ ആലോചിച്ചിരുന്നു. പ്രേക്ഷകരിലേക്ക് നേരിട്ടെത്തിക്കുന്നതിനായി ലൈവ് സ്ട്രീമിംഗിനെക്കുറിച്ചായിരുന്നു തങ്ങള്‍ ആലോചിച്ചിരുന്നതെന്നും എന്നാല്‍ രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും അദ്ദേഹം പറയുന്നു.

    വലിയ വെല്ലുവിളിയാണ്

    വലിയ വെല്ലുവിളിയാണ്

    നടനായി തുടരുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സംവിധായകനാവാന്‍ തീരുമാനിച്ചത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹത്തിന് ഇതെങ്ങനെ സാധിച്ചുവെന്നായിരുന്നു പലരും ചോദിച്ചത്. അഭിനയ ജീവിതത്തിലെ തിരക്കിനിടയിലും മനോഹരമായാണ് സംവിധാനം ചെയ്തതെന്ന് പറഞ്ഞ് മോഹന്‍ലാലും പൃഥ്വിരാജിനെ അഭിനന്ദിച്ചിരുന്നു. നടനെന്ന നിലയില്‍ താന്‍ ചിലവഴിക്കുന്ന സമയത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നും അതാണ് വലിയ വെല്ലുവിളിയെന്നും താരം പറയുന്നു.8 മാസത്തോളം താന്‍ ്അഭിനയത്തില്‍ നിന്നും അവധിയെടുത്താണ് ലൂസിഫര്‍ ഒരുക്കിയത്. രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ഇതിലും കൂടുതല്‍ സമയം വേണ്ടിവരുമെന്നും താരം പറയുന്നു.

    വിമര്‍ശനങ്ങള്‍ക്ക് മറുപടി

    വിമര്‍ശനങ്ങള്‍ക്ക് മറുപടി

    സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. ആദ്യ സംവിധാന സംരഭമായ ലൂസിഫറിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയവരും കുറവല്ലായിരുന്നു. താന്‍ സംവിധായകനായപ്പോള്‍ നിലപാടുകളേയും ആദര്‍ശത്തേയുമൊക്കെ കാറ്റില്‍ പറത്തിയെന്നതായിരുന്നു പ്രധാന വിമര്‍ശനം. സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ നിലപാടിന ് വിരുദ്ധമായ കാര്യങ്ങളാണ് ലൂസിഫറില്‍ സംഭവിച്ചതെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.

    ഐറ്റം നമ്പറിനെക്കുറിച്ച്

    ഐറ്റം നമ്പറിനെക്കുറിച്ച്

    നേരത്തെ തന്നെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് പൃഥ്വിരാജ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. മുംബൈയിലെ ഡാന്‍സ് ബാറിനെക്കുറിച്ച് വിശദീകരിക്കാനായി ഓട്ടംതുള്ളല്‍ കാണിക്കണമായിരുന്നോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഗ്ലാമറസ് വസ്ത്രങ്ങളുമായുള്ള ഡാന്‍സ് ഉണ്ടെന്ന് കരുതി അതെങ്ങനെയാണ് തന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. മുംബൈയിലെ ഡാന്‍സ് ബാറിലെ സംഭവത്തെ തന്‍രെ പ്രസ്താവനയുമായി ഘടിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവില്ലെന്നും താരം പറയുന്നു.

    എക്കാലത്തേയും ഹിറ്റ്

    എക്കാലത്തേയും ഹിറ്റ്

    മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ റിലീസ് ചെയ്തത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലേക്ക് മാറ്റിയെന്ന് മാത്രമല്ല പുതുചരിത്രവും കുറിച്ചാണ് ചിത്രം മുന്നേറുന്നത്. മലയാളത്തിലെ ആദ്യ 150, 200 കോടി ചിത്രമെന്ന റെക്കോര്‍ഡും ലൂസിഫറിനാണ്. മലയാള പതിപ്പിനൊപ്പം തന്നെ തമിഴ് വേര്‍ഷും പ്രദര്‍ശനത്തിനെത്തിയിരുന്നു.

    English summary
    Prithviraj's reply about Lucifer controversy and second part
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X