twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതേക്കുറിച്ച് ചോദിച്ചു! അവര്‍ ആ സിനിമയില്‍ നിന്ന് പുറത്താക്കി! വെളിപ്പെടുത്തലുകളുമായി പൃഥ്വിരാജ്!

    |

    അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. ഭാവിയില്‍ താന്‍ സംവിധായകനായി എത്തിയേക്കുമെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ മോഹം അദ്ദേഹം സാക്ഷാത്ക്കരിച്ചത് ലൂസിഫറിലൂടെയാണ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചായിരുന്നു ചിത്രം മുന്നേറിയത്. തന്റെ സിനിമാപ്രവേശം വളരെ എളുപ്പമായിരുന്നുവെന്ന് താരം പറയുന്നു. വിവിധ താരങ്ങളുടെ ആരാധകര്‍ സംഗമിച്ചപ്പോഴായിരുന്നു പൃഥ്വിരാജ് ഇതേക്കുറിച്ച് പറഞ്ഞത്.

    കഷ്ടപ്പാടുകളൊന്നുമില്ലാതെയാണ് താന്‍ എത്തിയത്. ഫിലിം സ്‌കൂളിലൊന്നും താന്‍ പഠിച്ചിട്ടില്ല. അടുത്തിടെയായിരുന്നു താരം സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. ഫിലിം സ്‌കൂള്‍ തുടങ്ങാന്‍ പ്ലാനുണ്ടോയെന്ന ചോദ്യമായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. താന്‍ ഫിലിം സ്‌കൂളില്‍ പോയിട്ടില്ലെന്നും സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ട് തന്നെ ഒരു ചിത്രത്തില്‍ നിന്നും പുറത്താക്കിയെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ആ സംഭവത്തിന് ശേഷവും താന്‍ സംശയങ്ങള്‍ ചോദിക്കാറുണ്ട്. എല്ലാ കാര്യങ്ങളും സ്വന്തമായി പഠിച്ചെടുത്തതാണ്. പൃഥ്വിരാജിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

    ഫിലിം സ്കൂളിൽ പോയിട്ടില്ല

    ഫിലിം സ്കൂളിൽ പോയിട്ടില്ല

    ഫിലിം സ്കൂളിൽ പോയിട്ടില്ല, തിയറിറ്റിക്കലി സിനിമയിലെ ഒരു മേഖലയെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത ആളുമാണ്. അതുകൊണ്ട് ഒരു ഫിലിം സ്കൂൾ എത്രത്തോളം പ്രായോഗികമാണെന്നോ അതുകൊണ്ട് ഒരു വിദ്യാർഥിക്ക് എത്രമാത്രം പ്രയോജനമുണ്ടെന്നോ അറിയില്ല. എന്റെ സിനിമകളിലെ 20 വർഷത്തെ അനുഭവസമ്പത്തിൽ ഞാൻ മനസിലാക്കി കാര്യമുണ്ട്. സിനിമയിലെ ഒട്ടുമിക്ക മേഖലയിലെ കുറച്ച് കാര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ഒട്ടുമിക്ക കാര്യങ്ങളും പഠിപ്പിക്കാൻ സാധിക്കില്ല, പഠിക്കാൻ സാധിക്കും.

    സിനിമ പഠിക്കാന്‍ വളരെ എളുപ്പമാണ്

    സിനിമ പഠിക്കാന്‍ വളരെ എളുപ്പമാണ്

    ഛായാഗ്രാഹകന് ലൈറ്റിങിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുതരാൻ സാധിക്കും. പക്ഷേ ഒരു ലൊക്കേഷൻ എങ്ങനെ ഫ്രെയിം ചെയ്യണമെന്ന് പഠിപ്പിച്ചു തരാൻ സാധിക്കില്ല, അഭിനയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. ഇതൊക്കെ പഠിക്കാനുള്ള അന്തരീക്ഷം ഫിലിം സ്കൂൾ ഒരുക്കുമായിരിക്കും. ഇന്നത്തെ കാലത്ത് സിനിമ പഠിക്കാൻ വളരെ എളുപ്പമാണ്. സ്വന്തം ഫോണില്‍ സിനിമ ചെയ്യൂ. മഹാബോറായിരിക്കും. ഇതൊക്കെയാണ് അവസരങ്ങൾ.

    സംശയങ്ങള്‍ ചോദിക്കുമായിരുന്നു

    സംശയങ്ങള്‍ ചോദിക്കുമായിരുന്നു

    ഞാൻ സിനിമയിൽ വന്ന സമയത്ത് ഡിജിറ്റൽ ക്യാമറകൾ വന്നിട്ടില്ല. ഫിലിം സ്റ്റോക്കിൽ ഷൂട്ട് ചെയ്യുന്ന സമയമാണ്. എനിക്ക് ഈ സിനിമകളുടെ സാങ്കേതികളെക്കുറിച്ച് പഠിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത്, ഒരുപാട് ഫിലിംമേക്കേർസിനോട് ഈ സിനിമ എന്തു സ്റ്റോക്കിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നു. ചില സീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്തും സംശയങ്ങൾ ഉണ്ടാകും. അതൊക്കെ ഞാൻ എഴുതി എടുക്കും പഠിക്കും.

    സിനിമയില്‍ നിന്നും പുറത്താക്കി

    സിനിമയില്‍ നിന്നും പുറത്താക്കി

    അന്നത്തെ കാലത്ത് ഇതേ ചോദ്യം ചോദിച്ചതിന് എന്നെയൊരു സിനിമയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ആൾക്കാർക്ക് അത് മനസിലായില്ല. ആ സംഭവത്തോടൂകൂടി ഈ ചോദ്യം നിർത്തിയിരുന്നെങ്കിൽ സിനിമകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കുമായിരുന്നില്ല. ഇന്ന് അങ്ങനെയല്ല, നിങ്ങൾക്ക് എല്ലാകാര്യങ്ങളും പഠിക്കാമെന്നും പൃഥ്വിരാജ് പറയുന്നു.

    English summary
    Prithviraj's reply about starting a film school.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X