മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോള്‍ പൃഥ്വിയെ കിണറ്റിലിടാന്‍ തോന്നുന്നു! താരപുത്രന്‍റെ മറുപടി! കാണൂ!

സംവിധായകനായി താനെത്തുമെന്ന് വളരെ മുന്‍പ് തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. അഭിനയ ജീവിതത്തിനിടയില്‍ സംവിധായകന്റെ കുപ്പായം കൂടി അണിഞ്ഞ താരപുത്രന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനായ പൃഥ്വിരാജ് സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് സിനിമയുടെ ട്രയിലര്‍ എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പൃഥ്വിരാജ്. വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല രസകരമായ ട്രോളുകള്‍ക്കും മറുപടി നല്‍കിയും താരമെത്താറുണ്ട്. അത്തരത്തിലൊരു ട്രോളും അതിന്റെ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

പതിനെട്ടാംപടിയുടെ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെയായാണ് മമ്മൂട്ടിയുടെ മേക്കോവറിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ മാസ്സ് എന്ട്രിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കറുത്ത ഷര്‍ട്ടും പാന്റുമണിഞ്ഞ് സൈഡ് പാര്‍ട്ട് ക്രൂ സ്റ്റൈലില്‍ മുടിയിലും പരീക്ഷണം നടത്തിയാണ് മെഗാസ്റ്റാര്‍ എത്തിയത്. നിങ്ങളിതെന്ത് മനുഷ്യനാണ് മമ്മൂക്ക, എങ്ങനെ ഇത് സാധിക്കുന്നുവെന്നായിരുന്നു ആരാധകരും ചോദിച്ചത്.

കിണറ്റിലിടാന്‍ തോന്നുന്നു

കിണറ്റിലിടാന്‍ തോന്നുന്നു

മമ്മൂട്ടിയുടെ പുതിയ ഫോട്ടോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. ട്രോളര്‍മാരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. രസകരമായ ട്രോളുകളെല്ലാം ആസ്വദിക്കുന്ന സ്വഭാവക്കാരനാണ് പൃഥ്വിരാജ്. അതിനിടയിലാണ് അദ്ദേഹം തന്നെക്കുറിച്ചുള്ള ട്രോള്‍ ശ്രദ്ധിച്ചത്. ആരാധകനായിരുന്നു മമ്മൂട്ടിയുടെ ഫോട്ടോയെ വര്‍ണ്ണിക്കുന്ന തരത്തിലുള്ള കമന്റുമായി എത്തിയത്.

പൃഥ്വിയുടെ മറുപടി

പൃഥ്വിയുടെ മറുപടി

രാജുവേട്ടാ, ഈ ഫോട്ടോ ഒക്കെ കാണുമ്പോളാണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നതെന്നായിരുന്നു ആരാധകന്‍രെ കമന്റ്. ഇതിന് മറുപടിയുമായാണ് പൃഥ്വി എത്തിയത്. സത്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരാധകന്‍ പറഞ്ഞ കാര്യം പൃഥ്വിയും ശരിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയെ വെച്ച് സിനിമ

മമ്മൂട്ടിയെ വെച്ച് സിനിമ

മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യവും താരത്തോട് നേരത്തെ ഉന്നയിച്ചിരുന്നു. താനൊരുപാട് ഇഷ്ടടപ്പെടുന്ന, ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെങ്കില്‍ അത്രയും നല്ല തിരക്കഥ ലഭിക്കണമെന്നായിരുന്നു താരത്തിന്റെ മറുപടി. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കണമെന്ന ചിരകാലമോഹം കൂടിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സുകുമാരന്‍ പറഞ്ഞത്

സുകുമാരന്‍ പറഞ്ഞത്

മലയാള സിനിമയില്‍ നിന്നും ഒരുപാട് തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് സുകുമാരന്. നായനകായും വില്ലനായും നിറഞ്ഞുനിന്ന അദ്ദേഹം തന്‍രെ മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. തന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ഒരിക്കല്‍ കാത്തിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മക്കള്‍ താരങ്ങളാവുന്നത് കാണാന്‍ അദ്ദേഹം കാത്തുനിന്നില്ലെങ്കിലും അന്ന് പറഞ്ഞ കാര്യങ്ങള്‍ പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

പൃഥ്വിരാജ് തന്നെ ആയാല്‍ മതി

പൃഥ്വിരാജ് തന്നെ ആയാല്‍ മതി

അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നുമാവാനല്ല താന്‍ വന്നതെന്നും എന്നും പൃഥ്വിരാജായിത്തന്നെ നിലനിന്നാല്‍ മതിയെന്നുമായിരുന്നു താരം പറഞ്ഞത്. മറ്റൊരു താരത്തെ വെച്ചുള്ള താരതമ്യത്തോട് തനിക്കത്ര യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിനേതാവ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ റോളുകളില്‍ നിന്നും സംവിധാനത്തിലേക്ക് കൂടി കെവെച്ചിരിക്കുകയാണ് അദ്ദേഹം.

പ്രമോഷന്‍ തകൃതി

പ്രമോഷന്‍ തകൃതി

മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുന്ന ലൂസിഫറിന്‍രെ പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതിയായി നടക്കുകയാണ്. ജിസിസിയിലെ ട്രെയിലര്‍ ലോഞ്ചില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തിരുന്നു. പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ചായിരുന്നു ട്രയിലര്‍ ലോഞ്ച് നടത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X