രാംചരണിനെ വിളിച്ചോളൂ! മെഗാസ്റ്റാറിനോട് പൃഥ്വിരാജിന്‍റെ മറുപടി! ഒപ്പമൊരു ക്ഷമാപണവും!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് സെയ്‌റ നരസിംഹ റെഡ്ഡിയുടെ റിലീസിനായി. സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രാംചരണ്‍ കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് എത്തിയിരുന്നു. പൃഥ്വിരാജ്, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ലൂസിഫറിനെക്കുറിച്ചും ഈ ചിത്രത്തിലേക്ക് പൃഥ്വിയെ വിളിച്ചതിനെക്കുറിച്ചുമൊക്കെ ചിരഞ്ജീവി തുറന്നുപറഞ്ഞിരുന്നു.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് തനിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ബന്യാമിന്‍രെ നോവലിലെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതത്തില്‍ നജീബായാണ് പൃത്വി എത്തുന്നത്. പൃഥ്വി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രമായ അയ്യ കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. ഇതാരാണ് ഈ സുന്ദരനെന്നുമായിരുന്നു താന്‍ ചിന്തിച്ചതെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. സെയ്‌റയിലേക്ക് പൃഥ്വിയെ ക്ഷണിച്ചിരുന്നു. സുഹാസിനിയിലൂടെയായിരുന്നു പൃഥ്വിയുമായി ബന്ധപ്പെട്ടത്. സ്‌പെയിലിനായിരുന്നതിനാല്‍ പൃഥ്വിക്ക് ഈ അവസരം നഷ്ടമാവുകയായിരുന്നു.

Chiranjeevi

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ സിനിമയുടെ പകര്‍പ്പവകാശവും താരം സ്വന്തമാക്കിയിട്ടുണ്ട്. ലൂസിഫറിലെ സെയ്ദ് മസൂദിനെ അവതരിപ്പിക്കാനായി വിളിച്ചപ്പോള്‍ താനില്ലെന്നും രാംചരണിനെ വിളിക്കുന്നത് നല്ലതാണെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സംവിധായകന്‍ പറയുന്നത് കേള്‍ക്കണമല്ലോയെന്നായിരുന്നു മെഗാസ്റ്റാറിന്റെ കമന്റ്. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചും പൃഥ്വിരാജ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X