അലംകൃതയുടെ കളിപ്പാട്ടം അടിച്ച് മാറ്റല്ലേ! അതിഥിയോട് അപേക്ഷയുമായി പൃഥ്വിരാജ്! ചിത്രവുമായി സുപ്രിയ
ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് പൃഥ്വിരാജും സംഘവും തിരിച്ചെത്തിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഇടയ്ക്ക് പ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും അവയെ തരണം ചെയ്ത് ചിത്രീകരണം തീര്‍ത്തതിന് ശേഷമായാണ് ഷൂട്ടിംഗ് സംഘം തിരിച്ചെത്തിയത്. പൃഥ്വിരാജ് വിദേശത്തേക്ക് പോയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു അലംകൃത. എന്നാണ് ഡാഡ തിരിച്ചുവരുന്നതെന്നായിരുന്നു ആലി ചോദിച്ചത്. തനിക്കും പൃഥ്വിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഇതാദ്യമായാണ് ഇത്രയും നാള്‍ കാണാതിരിക്കുന്നതെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്.
ഡാഡ തിരിച്ചുവരികയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായിരുന്നു അലംകൃതയ്ക്ക്. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കുടുംബത്തിലെല്ലാവരും ഒരുപോലെ സന്തോഷിച്ചിരുന്നു. തിരിച്ചുവരവിന് ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് സോറോയും എത്തിയത്. സോറോയെക്കുറിച്ച് വാചാലരായാണ് പൃഥ്വിയും സുപ്രിയയും ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. സുപ്രിയ മേനോന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സോറോയുടെ പുതിയ ഫോട്ടോ
അടുത്തിടെയായിരുന്നു പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലേക്ക് സോറോയും എത്തിയത്. അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി പൃഥ്വിരാജും എത്താറുമുണ്ട്. സുപ്രിയയുടെ മടിയിലുറങ്ങുന്ന സോറോയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു. കെട്ടിപ്പിടിക്കാനായാണ് താന്‍ അരികിലേക്ക് പോയതെന്നും അതിനിടയിലാണ് കക്ഷി തന്റെ നെഞ്ചിലുറങ്ങിയതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സോറോയുടെ കളികളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. കൈയ്യിലൊരു ബോളുമായി നില്‍ക്കുന്ന സോറോയെയാണ് പുതിയ ചിത്രത്തില്‍ കാണുന്നത്.

പൃഥ്വിരാജിന്റെ കമന്‍റ്
സുപ്രിയയുടെ ഫോട്ടോയ്ക്ക് കീഴില്‍ ആദ്യം കമന്റുമായെത്തിയത് പൃഥ്വിരാജായിരുന്നു. എന്റെ മകളുടെ കളിപ്പാട്ടങ്ങള്‍ അടിച്ചുമാറ്റുന്നത് നിര്‍ത്തൂയെന്നായിരുന്നു താരം പറഞ്ഞത്. സോറോയല്ലേ എടുത്തത് ക്ഷമിച്ചൂടേയെന്നായിരുന്നു ചിലരുടെ ചോദ്യം. ആരോടാണ് ഈ കമന്റെന്നെയായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. നിരവധി പേരാണ് താരത്തിന്റെ കമന്റിന് കൈയ്യടിയുമായെത്തിയത്. സോറോയെക്കുറിച്ച് പറയുമ്പോഴെല്ലാം ആരാധകരും കമന്റുകളുമായെത്താറുണ്ട്.
Recommended Video

അലംകൃതയെ കാണുന്നില്ല
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ സ്വന്തമാണ് അലംകൃത. ആലിയെന്നാണ് പൃഥ്വിരാജും അലംകൃതയും വിളിക്കാറുള്ളതെങ്കിലും ആരാധകര്‍ അല്ലിയെന്നാണ് വിളിക്കാറുള്ളത്. മകളെ പലരും അല്ലിയെന്നാണ് വിളിക്കാറുള്ളതെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു. മകളുടെ വിശേഷങ്ങളെക്കുറിച്ചും കുസൃതിയെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്. അടുത്തിടെയായി അല്ലിയുടെ വിശേഷങ്ങളൊന്നുമില്ലല്ലോയെന്നും സോറോയാണോ ഇപ്പോഴത്തെ താരമെന്നുമുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

മകളെക്കുറിച്ച്
അച്ഛന് പിന്നാലെ മകളും ഭാവിയില്‍ സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ മുന്‍പ് ഉന്നയിച്ചത്. മകള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അത്യാവശ്യത്തിനുള്ള കുസൃതിയൊക്കെ ഇപ്പോള്‍ത്തന്നെ അവള്‍ക്കുണ്ടെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. മകളെക്കുറിച്ച് പറയാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളൂ.


Click it and Unblock the Notifications











