twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയേയുള്ളൂ വിമര്‍ശനങ്ങളുടെ ആയുസ്സ്: പൃഥ്വിരാജ്

    By Aswathi
    |

    പൃഥ്വിരാജ് എന്ന നടന് കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. അതിന് ശേഷം ഇന്ന് ആ നടന്‍ നില്‍ക്കുന്ന സ്ഥാനവും. ഇനിയും ഇനിയും പറഞ്ഞ് അതിനെ ഒരു അംഗീകാരമായി മാറ്റുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. പൃഥ്വിരാജ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

    ഈ വര്‍ഷത്തെ മികച്ച നടനും നടിയും സിനിമയും ഏത്?? വോട്ട് ചെയ്യൂ

    പൃഥ്വിരാജ് എന്ന നടനെ വിടാം. എന്നാലും ഈ വിമര്‍ശകരുണ്ടല്ലോ...അതൊരു വിഷ വിത്താണ്. പക്ഷെ ആയുസ് വളരെ കുറവും. ഒരു കാരണം കിട്ടുന്നതുവരെ കാത്തിരിക്കും. ആവോളം കുത്തി നോവിക്കും. മറ്റൊരു കാരണം കിട്ടിക്കഴിഞ്ഞാല്‍ അതുവരെ പിടച്ചതിനെ വിട്ട് അടുത്തതില്‍ പിടിയ്ക്കും. അപ്പോഴും നല്ലതിനെ ഒരിക്കലും തള്ളിപ്പറയില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി പൃഥ്വിയുടെ കരിയര്‍ ലൈഫ് തന്നെയെടുക്കാം.

    prithviraj

    ഇനിപ്പറയുന്നത് പൃഥ്വിരാജിന്റെ വാക്കുകളാണ്; 'ഞാന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും അവഹേളനവും കേട്ട സമയത്തിറങ്ങിയ സിനിമയാണ് ഇന്ത്യന്‍ റുപ്പീ. അത് പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ നിര്‍മാതാവായ എനിക്ക് നല്ല സാമ്പത്തിക ലാഭവും കിട്ടി. ഇത്രയേയുള്ളൂ വിമര്‍ശനങ്ങളുടെ ആയുസ്സ്. നല്ല സിനിമ പ്രേക്ഷകര്‍ ഒരിക്കലും തള്ളിക്കളയില്ല.'

    ദേ അത്രയേയുള്ളൂ കാര്യം. പൃഥ്വിരാജ് എന്ന നടനോട് മാത്രമേ അന്നും പ്രേക്ഷകര്‍ക്ക് അരിശമുണ്ടായിരുന്നുള്ളൂ. സിനിമയോടല്ല. അതും, പൃഥ്വിരാജ് ആരോടും പറയാതെ വിവാഹം കഴിച്ചതിനും, സ്വന്തം അഭിപ്രായവും നിലപാടും വെട്ടിത്തുറന്ന് പറഞ്ഞതിലും. പക്ഷെ നല്ല കുറേ മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതോടെ പൃഥ്വിയുടെ ഭാഗത്തുനിന്ന് ചിന്തിക്കാനും ചിലര്‍ക്ക് തോന്നി. നല്ലതിനെ അംഗീകരിക്കുന്ന പ്രേക്ഷകര്‍ പൃഥ്വി എന്ന മികച്ച നടനെയും അംഗീകരിച്ചു.

    English summary
    Prithviraj's response on criticism about him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X