കടുവയായി പൃഥ്വിരാജ്! ആ സർപ്രൈസ് ഇതാണ്, വമ്പന്‍ സിനിമയുമായി പൃഥ്വിയും ഷാജി കൈലാസും,

Recommended Video

Prithviraj Released Kaduva First Look | FIlmiBeat Malayalam

നടന്‍ പൃഥ്വിരാജ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നടനായും സംവിധായകനായും നിര്‍മാതാവായും വിജയങ്ങള്‍ മാത്രം കിട്ടിയ വര്‍ഷമായതിനാല്‍ പൃഥ്വിയ്ക്ക് ഇക്കൊല്ലം ഇത്തിരി സ്‌പെഷ്യലാണ്. ജന്മദിനത്തിനോട് അനുബന്ധിച്ച് സര്‍പ്രൈസ് സമ്മാനങ്ങള്‍ പലതും വരാനുണ്ടെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. അതിലൊന്ന് ഷാജി കൈലാസിനൊപ്പമുള്ള തിരിച്ച് വരവാണ്.

ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് വരുന്നു എന്ന സൂചന നല്‍കി കൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്ററായിരുന്നു ആരാധകരെ ത്രില്ലടിപ്പിച്ചത്. ഏതോ വമ്പന്‍ സിനിമയെ കുറിച്ചാണെന്ന് സൂചന ലഭിച്ചതോടെ അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഫാന്‍സ്. പല അഭിപ്രായങ്ങള്‍ വന്നെങ്കിലും ആ സര്‍പ്രൈസ് പൃഥ്വിരാജ് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

പൃഥ്വിയുടെ കടുവ വരുന്നു

ആരാധകര്‍ കാത്തിരുന്നത് പോലെ വലിയൊരു സിനിമയുമായിട്ടാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. കടുവ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയുടെ മാസ് കഥാപാത്രമായിരിക്കുമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. കാടിന് നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിന് മുകളില്‍ ഇരിക്കുന്ന പൃഥ്വിയാണ് ചിത്രത്തിലുള്ളത്. ചുറ്റും പോലീസുകാരെ ഇടിച്ച് അവശരാക്കി ഇട്ടതും വ്യക്തമാണ്. മുണ്ടും ഷര്‍്ട്ടും ധരിച്ച് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെ പോലെയുണ്ടെന്നാണ് മറ്റ് കമന്റുകള്‍.

പൃഥ്വിയുടെ കടുവ വരുന്നു

സിനിമയുടെ പേരില്‍ തന്നെ വ്യത്യസ്ത കൊണ്ടു വരാന്‍ കഴിഞ്ഞതോടെ കടുവയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഫാന്‍സ് പ്രവചിച്ചത് പോലെ തന്നെ ഷാജി കൈലാസിനൊപ്പമുള്ള സിനിമയാണിത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതുയം ചിത്രത്തിനുണ്ട്. ജിനു എബ്രഹാം ആണ് കടുവയ്ക്ക് വേണ്ടി രചന നിര്‍വഹിച്ചിരിക്കുന്നത്.

 പൃഥ്വിയുടെ കടുവ വരുന്നു

രസകരമായ മറ്റൊരു കാര്യം അഭിനയത്തിനൊപ്പം പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് സംയുക്തമായിട്ടാണ് കടുവയുമായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രാഹണം, സംഗീതം തമന്‍ എസ്, ആര്‍ട്ട് ഡയറക്ടഷന്‍ മോഹന്‍ദാസ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കോസ്റ്റിയൂം സ്‌റ്റെഫി സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് സിനത്ത് ഫോട്ടോസ് നിര്‍വഹിക്കും.

 പൃഥ്വിയുടെ കടുവ വരുന്നു

സിംഹാസനം എന്ന സിനിമയിലൂടെ 2012 ലാണ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചത്. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ സായ് കുമാറും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധം പറഞ്ഞതും ത്രില്ലടിപ്പിക്കുന്നതുമായ കഥയായിരുന്നു സിംഹാസനം പറഞ്ഞത്. ചന്ദ്രഗിരി എന്നൊരു കുടുംബത്തിലെയും ചുറ്റുമായി നടന്ന കഥയായിരുന്നു സിനിമയ്ക്ക് ആസ്പദമായത്. ഈ സിനിമയ്ക്ക് ഷാജി കൈലാസ് ആയിരുന്നു രചന നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X