കള്ളനായപ്പോള്‍ പൃഥ്വിരാജ് തടിച്ചോ?
മുംബൈ പൊലീസ്, മെമ്മറീസ്, ഔറഗ് സേബ്, സെവന്‍ത് ഡേ ഇപ്പോള്‍ ഠമാര്‍ പഠാര്‍. പൃഥ്വിരാജിന് പൊലീസ് വേഷം അഴിക്കാന്‍ തോന്നുന്നില്ലെന്ന് ചിലരെങ്കിലും പറഞ്ഞ് നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസ് വേഷം അഴിച്ചുവച്ച് കള്ളന്റെ വേഷത്തിലെത്തുകയാണ് പൃഥ്വി.
ഒന്നല്ല രണ്ട് ചിത്രങ്ങളിലാണ് പൃഥ്വി ഒരുമിച്ച് കള്ളന്റെ വേഷം കെട്ടുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളനും' അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന 'സപ്തമ.ശ്രി. തസ്‌കരയും.
ഇതില്‍ സപ്തമ.ശ്രീ. തസ്‌കരയുടെ ഫസ്റ്റ് പോസ്റ്റര്‍ എത്തി. പൊലീസിന്റെ വേഷങ്ങള്‍ ചെയ്തപ്പോള്‍ അല്പം മെലിഞ്ഞ ഗെറ്റപ്പിലായിരുന്നു പൃഥ്വി. എന്നാല്‍ സപ്തമ.ശ്രി. തസ്‌കരയുടെ ഫസ്റ്റ് പോസ്റ്റര്‍ എത്തിയപ്പോള്‍ അതില്‍ അല്പം തടിവച്ച പൃഥ്വിയെയാണ് കാണാന്‍ കഴിയുന്നത്.

ഐശ്വര്യമുള്ള ഏഴ് കള്ളന്മാര്‍ എന്നാണ് ടാഗ് ലൈന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്ത് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ഷാജി നടേശനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ്.
ഒരു ആക്ഷേപഹാസ്യ ചിത്രമായ സപ്തമ.ശ്രീ. തസ്‌കരയില്‍ പൃഥ്വിയെ കൂടാതെ ഫഹദ് ഫാസില്‍, ആസിഫ് അലി, നെടുമുടി വേണു, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, സനുഷ, തുടങ്ങിയവരും ഭിനയിക്കുന്നുണ്ട്. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തമ.ശ്രീ തസ്‌കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications