ലൂസിഫര്‍ ട്രെയിലറിലെ പൃഥ്വിയുടെ മരണമാസ് എന്‍ട്രി! സീന്‍ കണ്ടുപിടിച്ച് ആരാധകര്‍! വൈറലായി ചിത്രം! കാണൂ

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ കാണാന്‍ പ്രേക്ഷകരുടെ ആകാംക്ഷ കൂടികൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ സിനിമയ്ക്ക് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെത് ഉള്‍പ്പെടെ 26 ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നത്. ശേഷമിറങ്ങിയ സിനിമയുടെ കിടിലന്‍ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി.

സിനിമ പുറത്തിറങ്ങാന്‍ രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സയീദ് മഖ്‌സൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പോസ്റ്റര്‍ തരംഗമായതിനു പിന്നാലെ ട്രെയിലറിലെ പൃഥ്വിയുടെ യഥാര്‍ത്ഥ സീന്‍ ഏതാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകര്‍.

ലൂസിഫറില്‍ പൃഥ്വിരാജും

ലൂസിഫറില്‍ പൃഥ്വിരാജും

ലൂസിഫറില്‍ ഒരു സൂപ്പര്‍താരം കൂടി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് പൃഥ്വിരാജാണെന്ന കാര്യത്തില്‍ സ്ഥീരികരണമുണ്ടായിരുന്നില്ല. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ മാര്‍ച്ച 26ന് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടാണ് ലൂസിഫറിലെ പൃഥ്വിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞത്

മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞത്

പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാല്‍ അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം വീണ്ടും വൈറലായി മാറിയിരുന്നു. എപ്പോഴാണ് ലാലേട്ടനെയും രാജുവിനെയും ഒരുമിച്ച് കാണാന്‍ കഴിയുക എന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇതിന് മറുപടിയായി അടുത്ത് തന്നെ, വളരെ അടുത്ത് തന്നെ അത് നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. ലാലേട്ടന്‍ പറഞ്ഞ വാക്കുകള്‍ പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും വൈറലായിരിക്കുകയാണ്.

ലൂസിഫറിലെ പൃഥ്വിയുടെ സീന്‍

ലൂസിഫറിലെ പൃഥ്വിയുടെ സീന്‍

അതേസമയം പൃഥ്വിയുടെ പോസ്‌റ്റര്‍ പുറത്തിറങ്ങിയ ശേഷം ലൂസിഫര്‍ ട്രെയിലറിലെ നടന്റെ സീന്‍ ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. ട്രെയിലറിലെ ഒരു മിനിറ്റ് 33 സെക്കന്റ് രംഗത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ലൂസിഫര്‍

മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ലൂസിഫര്‍

ലൂസിഫറില്‍ പൃഥ്വിയും എത്തുന്നതോടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം തിയ്യേറ്ററുകളില്‍ തരംഗമാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കൊപ്പം മഞ്ജു വാര്യരും എത്തുന്നതോടെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒന്നടങ്കം ഒരു വിരുന്ന് തന്നെയായിരിക്കും സിനിമയെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

1500 ഓളം സ്‌ക്രീനുകളിലാണ്

1500 ഓളം സ്‌ക്രീനുകളിലാണ്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 1500 ഓളം സ്‌ക്രീനുകളിലാണ് മാര്‍ച്ച് 28ന് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗും മറ്റുമെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെതായി നിരവധി ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്,

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിര അണിനിരക്കുന്ന ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത്, ബാല, സായികുമാര്‍, ശിവജി ഗുരുവായൂര്‍,ആദില്‍ ഇബ്രാഹിം,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുജിത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X