മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജിന്‍റെ സെല്‍ഫി, എമ്പുരാന്‍ തുടങ്ങിയോ, ചോദ്യങ്ങളുമായി ആരാധകര്‍

പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. ലൂസിഫര്‍ ഒരുഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ലെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവാനുള്ള സകലമാന സാധ്യതകളുമുണ്ടെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരൂം മോഹന്‍ലാലുമുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

അബ്രാം ഖുറേഷിയും സെയ്ദ് മസൂദും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ലൂസിഫറിലെ പല സംശയങ്ങള്‍ക്കുമുള്ള ഉത്തരവുമായിരിക്കും എമ്പുരാനെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അബ്രാം ഖുറേഷിയായപ്പോള്‍ സെയ്ദ് മസൂദായത് പൃഥ്വിരാജായിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയും പൃഥ്വി അവതരിപ്പിക്കുകയായിരുന്നു. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു തന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടത്.

Prithviraj

ആടുജീവിതമുള്‍പ്പടെ നിലവിലെ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് എമ്പുരാനിലേക്ക് കടക്കുകയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ചിത്രവുമായി പൃഥ്വി എത്തിയപ്പോള്‍ എല്ലാവരും ചോദിച്ചത് എമ്പുരാനെക്കുറിച്ചായിരുന്നു. ബാസ് ഏക് ഇഷാരാ ഭായിജാന്‍, ബാസ് ഏക് എന്ന ഡയലോഗിനൊപ്പമായാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലിനൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന പൃഥ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയായിരുന്നു ഈ ഫോട്ടോയെടുത്തത്.

കുരുതിയുടെ തിരക്കിലായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് കുരുതി നിര്‍മ്മിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോനും എത്തിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്റെ ആറാട്ടിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഒരുമിച്ച് കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു.

Recommended Video

Mohanlal's gym video goes viral | FilmiBeat Malayalam

നവാഗത സംവിധായകന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെയായാണ് പൃഥ്വിരാജ് ലൂസിഫര്‍ പൂര്‍ത്തിയാക്കിയതെന്ന് താരങ്ങളെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. പൃഥ്വിക്ക് പിന്നാലെയായാണ് മോഹന്‍ലാല്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബറോസ് എന്ന ത്രീഡി ചിത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X