പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുമ്പോള്‍! 'അയ്യപ്പനും കോശി'യും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളോ?
ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടി സ്വന്തമാക്കിയ ലൂസിഫര്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിലവില്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മറ്റൊരു ചിത്രം ആഗസ്റ്റില്‍ ആരംഭിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനായ സച്ചി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. അയ്യപ്പനും കോശിയും എന്ന് പേരട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനാര്‍ക്കലിയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അയ്യപ്പനും കോശിയും ഓഗസ്‌റ്റോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഏപ്രില്‍ ഒന്നിന് മുണ്ടൂര്‍ കുമ്മാട്ടി ഉത്സവം സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിരിക്കുകയാണ്. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തമാവുന്നതെന്നാണ് സൂചന.


Click it and Unblock the Notifications











