പൃഥ്വിരാജിനെ നായകനാക്കാന്‍ ഒരുങ്ങി കോട്ടയം നസീര്‍! കൈനിറയെ സിനിമകളുമായി താരപുത്രന്‍
പൃഥ്വിരാജും കോട്ടയം നസീറും ഒന്നിച്ചുള്ള സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ ഇക്കാര്യം പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. കോട്ടയം നസീര്‍ എന്നോട് ഒരു സ്‌ക്രീപ്റ്റ് പറഞ്ഞിട്ടുണ്ട്. നസീറിക്കയ്ക്ക് ഒന്നും തോന്നരുത്, ഇക്കയെ കണ്ടാല്‍ അങ്ങനെ സ്‌ക്രീപ്റ്റ് എഴുതാന്‍ പറ്റുമെന്ന്് തോന്നില്ല. എന്നെ സര്‍പ്രൈസ് ചെയ്ത സ്‌ക്രീപ്റ്റുകളില്‍ ഒന്നായിരുന്നു അതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
കോട്ടയം നസീര്‍ അത്തരമൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട് അറിഞ്ഞതോടെ ഈ സിനിമ എപ്പോള്‍ വരുമെന്ന ചോദ്യവുമായി ആരാധകരുമെത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ഒന്നും ഇല്ലെങ്കിലും അധികം വൈകാതെ തന്നെ സിനിമ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. നേരത്തെ കുട്ടിച്ചന്‍ എന്നൊരു ഷോര്‍ട്ട് ഫിലിം ആയിരുന്നു കോട്ടയം നസീര്‍ സംവിധാനം ചെയ്തത്.

Recommended Video
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. നിലവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. പിന്നാലെ വേറെയും സിനിമകള്‍ വരാനുണ്ട്. അടുത്ത വര്‍ഷം ലൂസിഫറിന്റെ രണ്ടാം ഭാഗം പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ ഇരിക്കുകയാണ്.


Click it and Unblock the Notifications











