സര്‍പ്രൈസ് പൊട്ടിക്കാതെ പൃഥ്വിരാജ്! പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പൃഥ്വിയുടെ കിടിലന്‍ സമ്മാനം

ലൂസിഫര്‍ പോലെരു വിസ്മയ ചിത്രം സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ എമ്പുരാന്‍ എന്നൊരു സിനിമയും വരുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ അതിലും കിടിലനൊരു ചിത്രം കൂടി വരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് പുറത്ത് വിട്ടൊരു സൂചന ചെന്ന് നില്‍ക്കുന്നത് വലിയ സംശയത്തിലേക്ക് ആണ്.

നാളെ രാവിലെ പത്ത് മണിയ്ക്ക് ഒരു സിനിമയുടെ അനൗണ്‍സ്‌മെന്റ് ഉണ്ടാവുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഒരു കൈയില്‍ എരിയുന്ന ഒരു സിഗററ്റും കൊന്തയും കാണിച്ചതോടെ ഏതോ ക്രിസ്ത്യന്‍ കഥാപാത്രമാണെന്ന് വ്യക്തമായി. അതിനൊപ്പം 'ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു' .. എന്ന് പറഞ്ഞതിനാല്‍ ഏതോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.

പുതിയ സിനിമ വരുന്നു

വ്യക്തമായ സൂചന നല്‍കിയിട്ടില്ലെങ്കിലും ഊഹാപോഹങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ആറ് വര്‍ഷത്തിന് ശേഷം വരുന്നതിനാല്‍ പൃഥ്വിയുടെ തന്നെ സിനിമകളുടെ രണ്ടാം ഭാഗമാണോ എന്ന് ആരാധകര്‍ സംശയം ഉന്നയിച്ചിരുന്നു. താന്തോന്നി, മെമ്മറീസ്, ഊഴം, മുംബൈ പോലീസ്, സെവന്‍ത് ഡേ എന്നിങ്ങനെയുള്ള സിനിമകളുടെ തുടര്‍ച്ചയാണോ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. എന്തായാലും നാളെ രാവിലെ വരെ കാത്തിരുന്നാല്‍ പുതിയ സിനിമ ഏതാണെന്ന് വ്യക്തമാവും.

 പുതിയ സിനിമ വരുന്നു

എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയായിരിക്കുമെന്നാണ് കൂടുതല്‍ ആളുകളും പറഞ്ഞിരിക്കുന്നത്. അത് സത്യമാണെന്ന് തന്നെയാണ് അറിയുന്നത്. പൃഥ്വിരാജ് പങ്കുവെച്ച അതേ പോസ്റ്റര്‍ സംവിധായകന്‍ ഷാജി കൈലാസും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നാളെ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നേരത്തെ ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല.

 പുതിയ സിനിമ വരുന്നു

2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന സിനിമയിലൂടെയാണ് ഷാജി കൈലാസും പൃഥ്വിരാജും അവസാനമായി ഒന്നിച്ചത്. പൃഥ്വിരാജ് നായകനായി അഭിനയിച്ചപ്പോള്‍ സായ് കുമാര്‍ ആയിരുന്നു പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ചന്ദ്രഗിരിയില്‍ എന്നൊരു കുടുംബത്തെയും അവിടുത്തെ അച്ഛനെയും മകനെ കുറിച്ചുമൊരുക്കിയ ആക്ഷന്‍ ചിത്രമായിരുന്നു സിംഹാസനം. സംവിധാനത്തിനൊപ്പം ഷാജി കൈലാസ് തന്നെയാണ് സിംഹാസനം രചന നിര്‍വഹിച്ചതും. ഇതിന്റെ രണ്ടാം ഭാഗമാണോ വരുന്നതെന്നാണ് ഇനി അറിയാനുള്ളത്.

 പുതിയ സിനിമ വരുന്നു

പൃഥ്വി പങ്കുവെച്ച പോസ്റ്റര്‍ കണ്ട് രസകരമായ പല കാര്യങ്ങള്‍ ചോദിച്ചവരുമുണ്ട്. ഇതില്‍ മോഹന്‍ലാല്‍ റഫറന്‍സ് ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിച്ചത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹത്തിലെ ഹിറ്റ് ഡയലോഗ് ഇതുമായി സാമ്യമുണ്ട്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദുചൂഢന്‍ വീണ്ടും... ഈ ഡയലോഗാണ് പലരും ചൂണ്ടി കാണിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X