ലൂസിഫറിന്റെ നൂറാം ദിനം പൃഥ്വിയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനം? ആകാംക്ഷയോടെ ആരാധകര്‍
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥിരാജ് സുകുമാരന്‍. ആദ്യ സംവിധാന സംരംഭം തന്നെ വലിയ വിജയമായത് നടന്റെ കരിയറില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയിരുന്നു. 200 കോടി പിന്നിട്ട ചിത്രം നിലവില്‍ നൂറാം ദിവസത്തിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്.
ലൂസിഫറിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് പൃഥിയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയ ടീമിനൊപ്പമുളള നടന്റെ പുതിയ ചിത്രം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം പൃഥ്വിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ആള്‍ക്കൊപ്പമുളള നടന്റെ ചിത്രത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഇതിന്റെയെല്ലാം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. അടുത്തിടെ മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പൃഥ്വി സൂചിപ്പിച്ചിരുന്നു.
നിലവില്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെയാണ് ഡ്രൈവിംഗ് സ്‌കൂള്‍,അയ്യപ്പനും കോശി തുടങ്ങിയ സിനിമകള്‍ വരുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം പകുതിയോടെയാകും ആരംഭിക്കുക.


Click it and Unblock the Notifications











