പൃഥ്വിരാജിന്റെ വിമാനം പറക്കാന്‍ പോവുന്നു! ആ ദിവസം ഇതായിരിക്കുമോ?
പൃഥ്വിരാജ് ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ റോഷ്‌നി ദിനകറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റില്ല എന്ന തരത്തില്‍ വിവാദങ്ങളും തലയുയര്‍ത്തിയിരുന്നു. എന്നാല്‍ പൃഥ്വിയുടെ തിരക്കുകളല്ല സിനിമ വൈകുന്നതിന് പിന്നിലെന്നും വിശദീകരണം വന്നിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ച മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്.
പൃഥ്വിയുടെ പുതിയ സിനിമയാണ് വിമാനം. യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് തിയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നത്. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ പത്തിന് റിലീസിനെത്തുമെന്നാണ് പറയുന്നത്.

വിമാനം
പൃഥ്വിരാജിന്റെ അടുത്ത റിലീസിനെത്തുന്ന സിനിമയാണ് വിമാനം. നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളെല്ലാം വ്യത്യസ്തമായിരുന്നു.

റിലീസിന് ഒരുങ്ങുന്നു
ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നവംബര്‍ പത്തിനായിരിക്കും സിനിമയുടെ റിലീസിനെത്തുകയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഔദ്യോഗിക തീയ്യതി
എന്നാല്‍ സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബറില്‍ റിലീസിനൊരുങ്ങിയിരുന്നെങ്കിലും ടെക്‌നിക്കല്‍ തകരാറുകള്‍ കാരണം വീണ്ടും നീണ്ട് പോവുകയായിരുന്നു.

യഥാര്‍ത്ഥ കഥ
തൊടുപുഴ സ്വദേശിയായ സജി തോമസ് എന്ന ആളുടെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രദീപ് എം നായരാണ് സിനിമയ്ക്ക് രചനയും സംവിധാനം ചെയ്യുന്നത്.

പൃഥ്വിയുടെ കഥാപാത്രം
സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വെങ്കിട്ട് എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തന്റെ കഴിവ് കൊണ്ട് സ്വന്തമായി വിമാനം നിര്‍മ്മിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

പ്രധാന കഥാപാത്രങ്ങള്‍
പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് അഭിനയിക്കുന്നത്. ഒപ്പം നെടുമുടി വേണു, പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന, എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











