For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലംകൃത എല്ലാം ശ്രദ്ധിച്ചിരുന്നു! പൃഥ്വിയുടേയും സുപ്രിയയുടേയും ചര്‍ച്ച കേട്ട മകളുടെ കുറിപ്പ് ഇങ്ങനെ

  |

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. സിനിമാവിശേഷങ്ങളായാലും മറ്റ് കാര്യങ്ങളായാലും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. കൊറോണക്കാലമായതിനാല്‍ ചിത്രീകരണം ഇല്ലാത്തതിനാല്‍ സുപ്രിയയ്ക്കും അലംകൃതയ്ക്കുമൊപ്പം വീട്ടിലാണ് പൃഥ്വിരാജ്. നാളുകള്‍ക്ക് ശേഷം പൃഥ്വി തിരികയെത്തിയതിന്റെ സന്തോഷത്തിലാണ് അമ്മയും മകളും.

  ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു താരം വിദേശത്തേക്ക് പോയത്. ഇതിനിടയിലായിരുന്നു ഇവരുടെ വെഡ്ഡിങ് ആനിവേഴ്‌സറി കടന്നുപോയത്. ലോക് ഡൗണ്‍ കൂടിയായതോടെ അലംകൃത ചോദിച്ചത് ഡാഡയുടെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. ജനനം മുതലേ തന്നെ ആരാധകര്‍ ആലിയെന്ന അലംകൃതയെ ഏറ്റെടുത്തിരുന്നു. തങ്ങള്‍ ഇരുവരും ആലിയെന്നാണ് വിളിക്കാറുള്ളതെങ്കിലും പലരും അവളെ അല്ലിയെന്നാണ് വിളിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.മകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍.

  ആലിയുടെ കുറിപ്പ്

  ആലിയുടെ കുറിപ്പ്

  അലംകൃതയുടെ കൊവിഡ് കാല കുറിപ്പിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. കുറിപ്പിന്‍റെ ഫോട്ടോയും താരപത്നി പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും സ്വന്തം കൈപ്പടയിലുള്ള എഴുത്തുകളുമായി അലംകൃത ഞെട്ടിച്ചിരുന്നു. ഫാദേഴ്സ് ഡേയില്‍ അച്ഛനായി എഴുതിയ കുറിപ്പിന്‍രെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  കുറിപ്പ് കണ്ടത്

  കുറിപ്പ് കണ്ടത്

  ആലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും.

  മാറ്റത്തെക്കുറിച്ച്

  മാറ്റത്തെക്കുറിച്ച്

  സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നതെന്നും സുപ്രിയയുടെ പോസ്റ്റില്‍ പറയുന്നു.

  Shaji Kailas Movie Kaduva Rolling Soon
  5 വയസ്സുകാരിയുടെ കുറിപ്പ്

  5 വയസ്സുകാരിയുടെ കുറിപ്പ്

  അമ്മയുടെ മാധ്യമപ്രവര്‍ത്തന മികവും അച്ഛന്‍റെ അഭിപ്രായങ്ങളുമൊക്കെ അലംകൃതയെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നു. 5 വയസ്സുകാരി എത്രത്തോളം സൂക്ഷ്മതയോടെയാണ് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അത് പോലെ തന്നെ അല്ലിയുടെ കൈയ്യക്ഷരം മികച്ചതാണെന്നുള്ള കമന്‍റുകളും പോസ്റ്റിന് കീഴിലുണ്ട്.

   മകളെക്കുറിച്ച് പറഞ്ഞത്

  മകളെക്കുറിച്ച് പറഞ്ഞത്

  ടിവി റിമോട്ടിന്‍രെ കാര്യത്തിലായാലും ദേഷ്യം വരുമ്പോഴായാലും ക്ഷമയാണ് തന്റെ ആയുധം. അവള്‍ക്ക് മുന്നിലുള്ള കീഴടങ്ങലുകളെക്കുറിച്ചും താരം പറഞ്ഞിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് അല്ലിക്കെന്നാണ് ആരാധകരും പറയുന്നത്. ആലിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. മകളോട് വഴക്കടിക്കാനോ വാദിക്കാനോ കഴിയില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അത്യാവശ്യത്തിനുള്ള വില്ലത്തരമൊക്കെ മകളുടെ കൈയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  ജിമ്മിലെ ഫോട്ടോ

  ജിമ്മിലെ ഫോട്ടോ

  കഥാപാത്രത്തിനായി കടുത്ത ശാരീരിക തയ്യാറെടുപ്പുകളും നടത്താറുണ്ട് പൃഥ്വിരാജ്. ലോക് ഡൗണ്‍ സമയത്തും വര്‍ക്കൗട്ട് മുടക്കാനാവില്ലെന്ന് താരം പറഞ്ഞിരുന്നു. ക്വാറന്റൈന്‍ ദിനങ്ങളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം വൈറലായി മാറിയിരുന്നു. ഈ ദിവസങ്ങളിൽ എനിക്ക് നന്നായി അറിയാവുന്ന കാഴ്ചയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ജിമ്മിലെ ചിത്രം പങ്കുവെച്ചത്. ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  English summary
  Prithviraj's wife Supriya Menon shares their daughter Alamkritha write up about covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X