അലംകൃതയും കൂടി വന്നാല്‍ എല്ലാവരുമായി! പ്രാര്‍ത്ഥനയ്ക്ക് ആശംസയുമായി പൃഥ്വിരാജെത്തി! കാണൂ!
മാതാപിതാക്കള്‍ക്ക് പിന്നാലെയായയി മക്കളും സിനിമയിലേക്കെത്തുന്നത് പതിവ് സംഭവമാണ്. മറ്റ് മേഖലകളിലെപ്പോലെ തന്നെ മക്കള്‍ പിന്‍ഗാമിയായി സിനിമയിലേക്കും എത്താറുണ്ട്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. എഞ്ചിനീയറിംഗ് പഠനത്തിന് പിന്നാലെയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിലേക്കെത്തിയത്. വിദേശത്തുനിന്നും ഉപരിപഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇളയപുത്രനായ പൃഥ്വിരാജും എത്തിയത്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി ഇരുവരും തങ്ങളുടേതായ സ്ഥാനം നേടിയെടുത്താണ് മുന്നേറുന്നത്. വില്ലത്തരമായാലും നായകവേഷമായാലും തങ്ങളില്‍ ഭദ്രമാണെന്നും ഇരുവരും തെളിയിച്ചിരുന്നു. അഭിനയത്തിന് പുറമേ ആലാപനത്തിലും ഇരുവരും മികവ് തെളിയിച്ചിരുന്നു. അച്ഛന്റേയും ചെറിയച്ഛന്റേയും വഴിയെയാണ് താരപുത്രികളും സഞ്ചരിച്ചത്.
ആലാപനത്തിലൂടെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത് വിസ്മയിപ്പിച്ചത്. ഇളയ പുത്രിയായ നച്ചുവെന്ന നക്ഷത്രയ്ക്ക് അഭിനയത്തോടായിരുന്നു താല്‍പര്യം. ടിയാനില്‍ ഇന്ദ്രജിത്തിന്റെ മകളായെത്തിയത് നച്ചുവായിരുന്നു. താരകുടുംബത്തിലെ ഇളംതലമുറകളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ മകളായ അലംകൃതയുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. മകള്‍ ആരാവരുതെന്ന കാര്യത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയാണോ മറ്റ് മേഖലകളാണോ എന്നൊക്കെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ സെറ്റില്‍ അലംകൃതയും സജീവമായിരുന്നു.

മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു മോഹന്‍ലാലിലെ പ്രധാന താരങ്ങള്‍. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ ഇന്ദ്രജിത്തും മകളും ഒരുമിച്ച് ഗാനം ആലപിച്ചിരുന്നു. ഗോപി സുന്ദറിനും സയനോരയ്ക്കുമൊപ്പം ഗാനങ്ങളുമായെത്തുന്ന പാത്തൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. മകള്‍ ലൈവ് പരിപാടിയുമായെത്തുന്ന സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയുമെത്തിയിരുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











