പൃഥ്വി ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന് സുപ്രിയ മേനോന്‍! ആരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടി

കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഷൂട്ടിംഗും റിലീസുമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങാനാവാതെ കുരുങ്ങിയിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപത്‌നി ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

പൃഥ്വിരാജ് മാത്രമല്ല സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി പേരായിരുന്നു താരപത്‌നിയോട് പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചത്. ഇതിന് പിന്നാലെയായാണ് കൃത്യമായ മറുപടിയുമായി സുപ്രിയ എത്തിയത്. നിരവധി പേരാണ് തന്നോട് പൃഥ്വിയെക്കുറിച്ച് ചോദിച്ചിട്ടുള്ളതെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാനാവാതെ പൃഥ്വിരാജും സംഘവും ഹോട്ടലില്‍ കഴിയുകയാണ്.

Prithviraj

17 പേരാണ് സംഘത്തിലുള്ളത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ അവിടെ തുടരുകയാണ് ഷൂട്ടിംഗ് സംഘം. 112 ല്‍ അധികം പേര്‍ക്കാണ് ജോര്‍ദാനില്‍ കൊറോണ സ്ഥിരീകരിച്ചത്.

ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിന് വേണ്ടിയാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് പോയത്. ബ്ലസി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു താരം. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.

ആടുജീവിതത്തിനായി താന്‍ നാടുവിടുകയാണെന്ന് താരം പറഞ്ഞിരുന്നു. ദൈവം മോനൊടൊപ്പമുണ്ടാവുമെന്നും തനിക്ക് ആശങ്കകളൊന്നുമില്ലെന്നും വ്യക്തമാക്കി മല്ലിക സുകുമാരന്‍ എത്തിയിരുന്നു. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഇടയ്ക്ക് സുപ്രിയ എത്തിയത്. താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്നും സുപ്രിയ കുറിച്ചിരുന്നു.

അലംകൃതയെ തിരക്കിലാക്കി നിര്‍ത്താനായി പെടാപ്പാട് പെടുകയാണെന്നും സുപ്രിയ പറഞ്ഞിരുന്നു. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്ത് നിര്‍ത്തുന്നതെന്നും സുപ്രിയ ചോദിച്ചിരുന്നു. കൂടെ ഇരുന്ന് കളിക്കൂ സൂപ്പൂ, അതാണ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്നായിരുന്നു പൂര്‍ണിമ നല്‍കിയ മറുപടി. നച്ചുവിനൊപ്പം ചിത്രം വരയ്ക്കുന്ന അല്ലിയുടെ ഫോട്ടോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X