ആരാധകര്‍ക്കു മുന്നില്‍ കാളിയന്‍ ഡയലോഗ് ലൈവായി പറഞ്ഞ് പൃഥ്വിരാജ്: വീഡിയോ പുറത്ത്! കാണൂ
പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് കാളിയന്‍. പരസ്യ സംവിധായകനായ എസ് മഹേഷാണ് ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന കാളിയന്‍ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അറിയുന്നത്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിളളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് കാളിയനായി എത്തുന്ന ചിത്രത്തിന്റെ വീഡിയോ പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.പൃഥ്വിരാജിന്റെ സംഭാഷണം ഉള്‍പ്പെടുത്തി കൊണ്ടാണ് കാളിയന്റെ വീഡിയോ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.

തമിഴ് നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാഹുബലിക്ക് ശേഷമുളള സത്യരാജിന്റെ മികച്ചൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. മാജിക്ക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് കാളിയന്‍ നിര്‍മ്മിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായക കൂട്ടുക്കെട്ടായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉറുമിക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചരിത്ര സിനിമയാണ് കാളിയന്‍. ഹോളിവുഡ് സിനിമയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ കൊറിയോഗ്രാഫര്‍മാരാണ് കാളിയനു വേണ്ടിയും സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. റിയലിസ്റ്റിക്ക് രീതിയിലൊരുക്കുന്ന സിനിമയായിരിക്കും കാളിയനെന്നും വിഷ്വല്‍ എഫക്ട്‌സിന് വലിയ പ്രധാന്യം നല്‍കാതെയാണ് ചിത്രീകരിക്കുകയെന്നുമാണ് അറിയുന്നത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഒന്നരവര്‍ഷം നീളുന്ന ഷെഡ്യൂളിന് ശേഷമായിരിക്കും കാളിയനില്‍ പൃഥി അഭിനയിക്കുക. പ്രശസ്ത ചായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടായിരിക്കും കാളിയന്‍ അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്ററിലെ ആ ഡയലോഗ് പൃഥ്വി ലൈവായി ഒരു സ്‌റ്റേജില്‍ വെച്ച് പറഞ്ഞിരുന്നു വളരെയധികം ആവേശത്തോടെയാണ് താരത്തിന്റെ ഡയലോഗ് ആരാധകര്‍ കേട്ടിരുന്നത്. കാളിയന്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
"അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ...പത്തുക്ക് ഒന്നോ നൂറുക്കൊന്നോ...പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ 'കാളിയന്‍" എന്ന ചിത്രത്തിലെ ഡയലോഗാണ് പൃഥ്വിരാജ് ആരാധകര്‍ക്കും മുന്നില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയത്.


Click it and Unblock the Notifications











