»   » മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

Written By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീനിലെ 'കാത്തിരുന്ന് കാത്തിരുന്ന്...' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം കിട്ടിയ സന്തോഷത്തിലാണ് എം ജയചന്ദ്രന്‍. എന്നാല്‍ ഇതേ ചിത്രത്തിലെ മറ്റൊരു പാട്ടിന് സംസ്ഥാന പുരസ്‌കാരം നേടിയ രമേശ് നാരായണ്‍, പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം സംവിധായകനും നായകനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

താന്‍ ഈണം നല്‍കിയ മൂന്ന് പാട്ടുകള്‍ പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നാണ് രമേശ് നാരായണ്‍ പറഞ്ഞത്. എന്നാല്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ വിവാദത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്ന് എം ജയചന്ദ്രന്‍ പറഞ്ഞു.

മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

എന്ന് നിന്റെ മൊയ്തീനിലെ മൂന്ന് പാട്ടുകള്‍ ഒരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജാണ്. അത് പിന്നീട് വിവാദമാകും എന്നറിഞ്ഞില്ല.

മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

എന്റെ സുഹൃത്ത് കൂടെയായ രമേശ് നാരായണ്‍ ചിത്രത്തിന് വേണ്ടി നേരത്തെ ഗാനങ്ങള്‍ ഒരുക്കിയിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ മാത്രമേ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കൂ എന്ന് ഞാന്‍ പറഞ്ഞു.

മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

അതിന്റെ അടിസ്ഥാനത്തില്‍ രമേശ് നാരായണിനെ വിളിച്ചപ്പോള്‍ അദ്ദേഹം ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണെന്നും സംഗീതം ചെയ്‌തോളാനും പറഞ്ഞു. അതിന് ശേഷമാണ് ചിത്രത്തിന് വേണ്ടി ഞാന്‍ മൂന്ന് പാട്ടുകളൊരുക്കിയത്.

മൊയ്തീനിലെ പാട്ടൊരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് പൃഥ്വി, വിവാദമുണ്ടാവുമെന്ന് കരുതിയില്ല;ജയചന്ദ്രന്‍

ഈ സിനിമയുടെ പങ്കാളികളായ ഓരോരുത്തരോടും എനിക്ക് നന്ദിയുണ്ട്- ജയചന്ദ്രന്‍ പറഞ്ഞു.

English summary
Prithviraj said me to compose three songs for Moideen: M Jayachandran
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam