For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ ചിത്രീകരണം വരെ തടസ്സപ്പെടുത്തി! സിനിമ നേരിടുന്ന വലിയ വെല്ലുവിളി വെളിപ്പെടുത്തി പൃഥ്വിരാജ്!!

  |

  മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ലൂസിഫര്‍. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് ഇരുവരും. അതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പല തരത്തിലും ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

  ബിഗ് ബോസ് കൊടുത്ത പണി ആര്‍ക്കിട്ട് കിട്ടും! അര്‍ച്ചന, പേളി, ദിയ, ശ്രീനിഷ്, ബഷീര്‍, ഇതുപോലൊന്ന് ആദ്യം

  അടുത്തിടെ ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോസും പുറത്ത് വന്നിരുന്നു. അത്തരത്തിലുള്ള ക്രൂരതകള്‍ ചെയ്യരുതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോബി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ.. വണ്ടിപ്പെരിയാറില്‍ നിന്നും ചിത്രീകരണമാരംഭിച്ച സിനിമ വലിയൊരു വെല്ലുവിളി നേരിടുകയാണ്. അക്കാര്യമെന്താണെന്ന് പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

  ടൊവിനോയുടെ ബ്രില്ല്യന്‍സ് ഏറ്റേ? അബ്രഹാമും കൂടെയും മിന്നിക്കുമ്പോള്‍ ഒപ്പമെത്താന്‍ മറഡോണയും!

  ലൂസിഫറിന്റെ ചിത്രീകരണം

  ലൂസിഫറിന്റെ ചിത്രീകരണം

  മലയാളത്തില്‍ നിന്നും നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കന്നത്. അതില്‍ വലിയ പ്രതീക്ഷകളുമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. ജൂലൈ പതിനെട്ടിന് ലൂസിഫറിന്റെ ചിത്രീകരണമാരംഭിച്ചിരുന്നു. നിലവില്‍ ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ് നടക്കുന്നത്. സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ആകാംഷ നിറഞ്ഞ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

   ലൂസിഫര്‍ നേരിടുന്ന വെല്ലുവിളി

  ലൂസിഫര്‍ നേരിടുന്ന വെല്ലുവിളി

  കേരളത്തില്‍ പെയ്യുന്ന കനത്ത മഴ ലൂസിഫറിന്റെ ചിത്രീകരണത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ലൊക്കേഷനിലും മഴ കനത്തോടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ തുറന്ന് പറഞ്ഞിരുന്നു. മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ സെറ്റ് ചെയ്ത് ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മുഴുവന്‍ അണിയറ പ്രവര്‍ത്തകരെയും ദിവസം മുഴുവന്‍ മഴ വെറുതെ ഇരുത്തി കളഞ്ഞുവെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

  മുരളി ഗോപിയുടെ തിരക്കഥ

  മുരളി ഗോപിയുടെ തിരക്കഥ

  നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്തായാലും സിനിമ മലയാളക്കരയെ ഞെട്ടിക്കാനുള്ള വരവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍, വിവേക് ഒബ്രോയ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ മകളുടെ വേഷത്തിലാണ് സാനിയ അഭിനയിക്കുന്നത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ വില്ലന്‍.

  ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി | filmibeat Malayalam
  മറ്റൊരു പ്രത്യേകത

  മറ്റൊരു പ്രത്യേകത

  ലൂസിഫറിലഭിനയിക്കുന്ന താരങ്ങളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മലയാള സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത കൂടി വന്നിരുന്നു. സംവിധായകന്‍ ഫാസിലും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഏറെ നേരമില്ലെങ്കിലും ഒരു പള്ളിലച്ചന്റെ വേഷത്തിലൂടെയായിരിക്കും ഫാസില്‍ പ്രത്യക്ഷപ്പെടാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  English summary
  Prithviraj saying about Lucifer location details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X