twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥാപാത്രങ്ങളോട് ഇത്രയേറെ വൈകാരിക ബന്ധം പുലര്‍ത്തുന്ന ഫിലിം മേക്കറെ കണ്ടിട്ടില്ല! മനസ് തുറന്ന് പൃഥ്വി

    By Midhun
    |

    മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിരാജും അഞ്ജലി മേനോനും വീണ്ടുമൊന്നിച്ച ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം വരുന്ന അഞ്ജലി മേനോന്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുളളത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.

    പൃഥ്വിരാജും മമ്മൂട്ടിയും എത്തുമോ? ദിലീപിന്റെ കാര്യം എന്താവും? കര്‍ശന നിയന്ത്രണവുമായി അമ്മ..! പൃഥ്വിരാജും മമ്മൂട്ടിയും എത്തുമോ? ദിലീപിന്റെ കാര്യം എന്താവും? കര്‍ശന നിയന്ത്രണവുമായി അമ്മ..!

    ഒരിടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. പൃഥിയുടെ അനിയത്തിയായാണ് നസ്രിയ കൂടെയില്‍ എത്തുന്നത്. ചിത്രത്തില്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കൂടെയിലെ കഥാപാത്രത്തെക്കുറിച്ചും അഞ്ജലി മേനോനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് പൃഥ്വിരാജ്.

    കൂടെ

    കൂടെ

    ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളെളാരു സിനിമയുമായിട്ടാണ് ഇത്തവണ അഞ്ജലി മേനോന്‍ എത്തുന്നത്. മുന്‍ ചിത്രങ്ങളായ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു പ്രമേയമാണ് ചിത്രത്തിലുളളതെന്നും അറിയുന്നു. ഊട്ടിയുടെ പശ്ചാത്തലത്തിലാണ് സംവിധായിക കൂടെയുടെ കഥ പറയുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വായിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കൂടെയില്‍ പാര്‍വതിയാണ് പൃഥ്വിരാജിന്‌റെ നായികയായി എത്തുന്നത്. പൃഥ്വിയുടെ അനിയത്തിയായാണ് നസ്രിയ കൂടെയിലൂടെ തിരിച്ചെത്തുന്നത്. സംവിധായകന്‍, രഞ്ജിത്ത്, മാലാ പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    അഞ്‌ജലിയെക്കുറിച്ച് പൃഥ്വി

    അഞ്‌ജലിയെക്കുറിച്ച് പൃഥ്വി

    അടുത്തിടെ കൂടെയില്‍ അഞ്‌ലി മേനോനൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിം മേക്കറെ കണ്ടിട്ടില്ലെന്നാണ് പൃഥി അഞ്ജലി മേനോനെക്കുറിച്ച് പറഞ്ഞത്. "ജോഷ്വാ എന്നാണ് ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. ജോഷ്വായെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കുമെന്ന് വരെ തോന്നിയിട്ടുണ്ട്. പൃഥ്വി പറയുന്നു.

    കൂടെ എന്ന സിനിമ

    കൂടെ എന്ന സിനിമ

    ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അഞ്ജലിക്ക്. ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന് സിനിമയിലെന്ന പോലെ ജീവിത പശ്ചാത്തലത്തില്‍ പോലും ശ്രദ്ധ കൊടുക്കുന്ന ആളാണ് അഞ്ജലി.പൃഥ്വിരാജ് പറയുന്നു.

    ലോഹിതദാസ് സര്‍

    ലോഹിതദാസ് സര്‍

    കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ ആള്‍ എന്റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണെന്നും പൃഥ്വി പറയുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തക്കുറിച്ച് ഇത്തരത്തില്‍ വിവരണം കിട്ടിയാല്‍ ഒരു സന്ദര്‍ഭത്തോട് അയാള്‍ എങ്ങനെയാവും പ്രതികരിക്കുക എന്നതിനെക്കുറിച്ച് നമ്മുക്ക് ഒരു സംശയവുമുണ്ടാവില്ല. പൃഥിരാജ് പറഞ്ഞു.

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    ഇൻസ്റ്റഗ്രാം വീഡിയോ പണിയായി!അനുഷ്കയ്ക്കും കോലിയ്ക്കും കിട്ടിയത് കിടിലൻ പണി,ഇത്രയും കരുതിയില്ലഇൻസ്റ്റഗ്രാം വീഡിയോ പണിയായി!അനുഷ്കയ്ക്കും കോലിയ്ക്കും കിട്ടിയത് കിടിലൻ പണി,ഇത്രയും കരുതിയില്ല

    സാരിയൊക്കെ പൊക്കി പിടിച്ച് ജയന്‍ പോകുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു! മേരിക്കുട്ടിയെ പറ്റി രഞ്ജിത്ത് സാരിയൊക്കെ പൊക്കി പിടിച്ച് ജയന്‍ പോകുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു! മേരിക്കുട്ടിയെ പറ്റി രഞ്ജിത്ത്

    English summary
    prithviraj says about anjali menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X