പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതിന് പിന്നിലെ കാരണം ഇതാണ്! തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂ

By Midhun Raj

Recommended Video

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതിന്റെ കാരണം

പൃഥ്വിരാജ് സുകുമാരന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിട്ടുളളത്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ കാണിക്കാറുളള താരത്തിന്റെതായി വ്യത്യസ്ത ചിത്രങ്ങളാണ് പലപ്പോഴും പുറത്തിറങ്ങാറുളളത്. കഴിഞ്ഞ വര്‍ഷം മൂന്ന് സിനിമകളായിരുന്നു പൃഥ്വിയുടെതായി പുറത്തിറങ്ങിയിരുന്നത്. ഇതില്‍ കൂടെ വിജയമായപ്പോള്‍ മൈസ്‌റ്റോറി,രണം തുടങ്ങിയ സിനിമകള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

അഭിനയത്തില്‍നിന്നും ഇടവേളയെടുത്ത് അടുത്തിടെ സംവിധാനത്തിലേക്കും താരം നീങ്ങിയിരുന്നു.മോഹന്‍ലാലിനൊ നായകനാക്കിയുളള ലൂസിഫര്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കഴിഞ്ഞ വര്‍ഷം ആഡംബര കാറായ ലംബോര്‍ഗിനി സ്വന്തമാക്കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളാക്രമണം പൃഥിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പൃഥ്വി പ്രതികിരിച്ചിരുന്നു.

പൃഥ്വി ലംബോര്‍ഗിനി വാങ്ങിയ സമയം

പൃഥ്വി ലംബോര്‍ഗിനി വാങ്ങിയ സമയം

കഴിഞ്ഞ വര്‍ഷം പൃഥ്വി ലംബോര്‍ഗിനി വാങ്ങിയ സമയത്ത് കേരളത്തിലെ റോഡുകളില്‍ ഓടിക്കാന്‍ പര്യാപ്തമല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്താന്‍ തുടങ്ങി. നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൃഥ്വിക്ക് നേരെ വന്നത്. ട്രോളുകളില്‍ തമാശ രൂപേണയും നടനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും ട്രോളന്മാര്‍ രംഗത്തെത്തിയിരുന്നു. അന്ന് ഇതില്‍ കാര്യമായ പ്രതികരണമെന്നും പൃഥ്വിരാജ് നടത്തിയിരുന്നില്ല.

പൃഥ്വിരാജിന്റെ മറുപടി

പൃഥ്വിരാജിന്റെ മറുപടി

എന്നാല്‍ അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജിന്റെ മറുപടി വന്നത്. തിരക്കുളള നടനായി ഇരിക്കെ ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഇറങ്ങിയത് പോലെ ഒരു വെല്ലുവിളിയായിരുന്നു ലംബോര്‍ഗിനി വാങ്ങിയതെന്ന് പൃഥ്വി പറയുന്നു. ചെറുപ്പകാലം മുതല്‍ക്കുളള ആഗ്രഹമായിരുന്നു ലംബോര്‍ഗിനി സ്വന്തമാക്കണം എന്നത്.

പൃഥ്വി പറഞ്ഞത്

പൃഥ്വി പറഞ്ഞത്

കുട്ടിക്കാലത്ത് ലംബോര്‍ഗിനി വാഹനത്തിന്റെ ചിത്രങ്ങള്‍ തന്റെ മുറിയില്‍ പതിച്ചിരുന്നു. ട്രോളുകളില്‍ പറഞ്ഞ കാര്യത്തില്‍ കഴമ്പുണ്ടെങ്കിലും ആഗ്രഹം സഫലമാക്കാന്‍ ഉചിതമായ സമയം ഇതാണെന്നാണ് കരുതിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു പക്ഷേ ലംബോര്‍ഗിനി വാങ്ങിയാല്‍ ഇപ്പോഴുളള ആവേശം ഉണ്ടാകില്ല എന്നും പൃഥി പറഞ്ഞു. സംവിധാനത്തിന്റെ കാര്യവും അതുപോലെ തന്നെയാണ്, സാമ്പത്തികമായി അപ്പോള്‍ സംവിധാനത്തിലേക്ക് നീങ്ങുന്നത് ഒരുപക്ഷേ ലാഭകരമായിരുന്നില്ല. എങ്കിലും ഒരു ആഗ്രഹമായിരുന്നു അത്. അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ വൃക്തമാക്കി.

ലൂസിഫര്‍

ലൂസിഫര്‍

അതേസമയം പൃഥ്വിയുടെ ലൂസിഫറിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

ലൂസിഫറിനു മുന്‍പേ നയന്‍

ലൂസിഫറിനു മുന്‍പേ നയന്‍

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികാവേഷത്തില്‍ എത്തുന്നത്. ടൊവിനോ തോമസ്,ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്‌റോയ്,സാനിയ അയ്യപ്പന്‍ തുടങ്ങിയവരും എത്തുന്നു. ലൂസിഫറിനു മുന്‍പേ പൃഥ്വി നായകനാവുന്ന ചിത്രമാണ് എത്തുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X