ലൂസിഫര്‍ ട്രെയിലറിനു പിന്നാലെ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പൃഥ്വി!ആകാംക്ഷയോടെ ആരാധകര്‍
Recommended Video

കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 28ന് വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ലൂസിഫറിന്റെ ട്രെയിലറിനായും ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയുടെ സെന്‍സറിംഗെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. വമ്പന്‍ റിലീസായിട്ടു തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത് അതേസമയം ലൂസിഫര്‍ ട്രെയിലര്‍ സംബന്ധിച്ച് പൃഥ്വി പറഞ്ഞൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ലൂസിഫറിന്റെ വരവ്
ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍, ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന കഥാപാത്രമായാണ് സൂപ്പര്‍താരം എത്തുന്നത്. ലൂസിഫറിലെ ലാലേട്ടന്റെ ലുക്കും ഗെറ്റപ്പുമെല്ലം തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മാസ് ഹീറോ പരിവേഷമുളള ഒരു റോള്‍ തന്നെയായിരിക്കും ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് അറിയുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ലാലേട്ടനും പൃഥ്വിയും
മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ലൂസിഫര്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്ക് ഓവറും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. വലിയ ക്യാന്‍വാസില്‍ തന്നെയാണ് പൃഥ്വിരാജ് തന്റെ ആദ്യ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി ട്വിസ്റ്റുകള്‍ ഉളെളാരു ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ട്രെയിലര്‍ ലോഞ്ച്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ലൂസിഫറിന്റെ ട്രെയിലറിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നേരത്തെ മമ്മൂക്കയുടെ മധുര രാജയ്‌ക്കൊപ്പം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒന്നടങ്കം ആവേശമുണര്‍ത്തുന്ന ഒരു ട്രെയിലര്‍ തന്നെയാണ് ചിത്രത്തിന്റെതായി എല്ലാവരും പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം നിരാശപ്പെടുത്തില്ലെന്ന് തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.

പ്രേക്ഷകര്‍ക്കായി സര്‍പ്രൈസ്
അതേസമയം ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് സംബന്ധിച്ച് പൃഥ്വി പറഞ്ഞൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മാര്‍ച്ച് 22ന് അബുദാബിയിലെ ദെല്‍മ മാളില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടക്കുന്നത്. ചടങ്ങില്‍ മോഹന്‍ലാല്‍,മഞ്ജു വാര്യര്‍,ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍,പൃഥ്വിരാജ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ വെച്ച് ഒരു കിടിലന്‍ സര്‍പ്രൈസ് പുറത്തുവിടുമെന്നായിരുന്നു പൃഥ്വി അറിയിച്ചത്.

1500 ഓളം തിയ്യേറ്ററുകളില്‍
മാര്‍ച്ച് 28ന് 1500 ഓളം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമെ വിദേശ രാജ്യങ്ങളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് പതിപ്പുകളും ചിത്രത്തിന്റെതായി പുറത്തിറങ്ങും. വമ്പന്‍ റിലീസായി എത്തുന്ന ലൂസിഫറിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചില തിയ്യേറ്ററുകളില്‍ ആരംഭിച്ചിരുന്നു. ലാലേട്ടന്റെ പുതിയ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്.
വീഡിയോ കാണൂ


Click it and Unblock the Notifications











