മമ്മൂട്ടിയെ വെച്ചുളള സിനിമ ഉടനുണ്ടാവില്ലെന്ന് പൃഥ്വിരാജ്! കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂ

By Midhun Raj

Recommended Video

മമ്മൂക്കയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് കേൾക്കൂ

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. മോഹന്‍ലാലിനെ നായകനാക്കിയുളള ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്.

ലാലേട്ടന്റെ ആരാധകന്‍ കൂടിയായ പൃഥ്വി അദ്ദേഹത്തെ വെച്ചൊരു സിനിമ എടുക്കണമെന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്കു മുന്‍പേ പങ്കുവെച്ചിരുന്നു. ലൂസിഫര്‍ പൂര്‍ത്തിയായപ്പോള്‍ ഇനി എല്ലാവര്‍ക്കും അറിയേണ്ടത് മമ്മൂക്കയെ വെച്ചുളള സിനിമ എപ്പോഴാണ് എടുക്കുന്നതെന്നാണ്. ഇതിനുളള ഉത്തരം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ലൂസിഫര്‍ പൂര്‍ത്തിയായി

ലൂസിഫര്‍ പൂര്‍ത്തിയായി

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളിയായി എത്തുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മുരളി ഗോപിയായിരുന്നു തിരക്കഥയെഴുതിയിരുന്നത്. മോഹന്‍ലാലിനെ വെച്ച് ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് പൃഥ്വി ഒരുക്കുന്നത്. വമ്പന്‍ താരനിരയോടെ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ റിലീസ് ഡേറ്റും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ലൂസിഫര്‍ പുരോഗമിക്കുന്ന സമയത്താണ് മമ്മൂക്കയെ നായകനാക്കിയുളള ചിത്രം എന്നാണെന്നുളള ചോദ്യം പൃഥ്വിക്ക് നേരിടേണ്ടി വന്നത്.

മമ്മൂക്കയെ വെച്ചുളള സിനിമ

മമ്മൂക്കയെ വെച്ചുളള സിനിമ

മമ്മൂട്ടിയോടൊപ്പം മുന്‍പ് വണ്‍വേ ടിക്കറ്റ്, പോക്കിരി രാജ എന്നീ ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിരുന്നു. അഭിനയിക്കുന്ന സമയങ്ങളിലും സംവിധാനമോഹം ഏറെ നാളായി കൊണ്ടുനടന്ന ആളായിരുന്നു പൃഥ്വിരാജ്. തന്റെ ആദ്യത്തെ സിനിമ മോഹന്‍ലാലിനെ വെച്ച് ചെയ്യാനായിരുന്നു പൃഥ്വിയുടെ ആഗ്രഹം. ലൂസിഫറിന്റെ തിരക്കഥ ലാലേട്ടന് അനുയോജ്യമാണെന്ന് തോന്നിയപ്പോഴാണ് താരത്തെ വെച്ച് പൃഥ്വി സിനിമയെടുത്തത്. മമ്മൂക്കയ്ക്കൊപ്പമുളള സിനിമയെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

പൃഥ്വി പറഞ്ഞത്

പൃഥ്വി പറഞ്ഞത്

മമ്മൂക്കയ്‌ക്കൊപ്പമുളള സിനിമ തന്റെ സ്വപ്‌നങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം ലോകം കണ്ട മികച്ച നടന്മാരില്‍ ഒരാളാണെന്നും പൃഥ്വി പറയുന്നു. അദ്ദേഹത്തെ വെച്ച് താന്‍ എന്നെങ്കിലും ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് മമ്മൂട്ടിയെന്ന നടനോടുളള ഒരു ആദരവ് ആയിരിക്കുമെന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.

മമ്മൂക്കയ്ക്കൊപ്പമുളള സിനിമ

മമ്മൂക്കയ്ക്കൊപ്പമുളള സിനിമ

അദ്ദേഹത്തെ പോലെ ഒരു നടനെ വെച്ച് വെറുതെ ഒരു ചിത്രം ഒരുക്കാന്‍ പറ്റില്ലെന്നും അങ്ങനെ ചെയ്താല്‍ അത് താന്‍ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരിക്കുമെന്നം പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആടുജീവിതത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.

നയന്‍ തിയ്യേറ്ററുകളില്‍

നയന്‍ തിയ്യേറ്ററുകളില്‍

അതേസമയം പൃഥ്വിരാജിന്റെ എറ്റവും പുതിയ ചിത്രമായ നയന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 150ലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ നയന്‍ ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരഭമായ നയന്‍ താരം എറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X