നൈറ്റ് ഷൂട്ട് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് പൃഥ്വിരാജ്

തന്റെ സിനിമ വിശേഷങ്ങളും സെറ്റിലെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന താരമാണ് പൃഥ്വിരാജ്. സമൂഹ മാധ്യമങ്ങളുടെ പുറത്ത് ജീവിക്കാനാണ് തനിക്ക് ആഗ്രഹം എന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Prithviraj

സമൂഹ മാധ്യമം നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന് പറയുന്നത് തന്നെപ്പോലെ ഒരാള്‍ക്ക് വലിയ ബാധ്യതയാണെന്നും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാത്തതിന് കാരണം ആരാധകരുമായും തന്നെ ഇഷ്ട്ടപെടുന്നവരുമായും വിശേഷങ്ങൾ പങ്കുവെക്കാൻ കഴിയുന്നത് കൊണ്ടാണെന്നും താരം പറഞ്ഞു.

പൃഥ്വിരാജ് ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയായ ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവാക്കുകയാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇപ്പോൾ പൃഥ്വിരാജ്.

തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആടുജീവിതത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ പൃഥ്വിരാജ് പങ്കുവെക്കുമ്പോൾ ഏറെ ആകാംഷയോടെയാണ് ആരാധകർ അവയെ നോക്കി കാണുന്നത്.

കൊറോണക്ക് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയതോടെ താരം വിദേശത്തേക്ക് പോയിരിക്കുകയാണ്. ഇത്തവണ അദ്ദേഹം വിദേശത്തായതിനാല്‍ വിഷു കുടുംബ സമേതം ആഘോഷിക്കുന്നില്ല എന്ന് സുപ്രിയ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഇനിയും മെലിയേണ്ടി വരുമെന്നും എളുപ്പമല്ല അതെന്നും അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലാവരും വിചാരിക്കുന്നത് മെലിയുന്നത് എളുപ്പമുള്ള കാര്യമാണെന്നാണ്. എങ്ങനെയാണ് മെലിയുന്നതെന്ന് ചോദിച്ചപ്പോള്‍ പട്ടിണി കിടന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബെനിയാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നജീബ് ആവാനുള്ള തയ്യാറെടുപ്പുകള്‍ അത്ര എളുപ്പമല്ലെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

ആടുജീവിതം രാത്രിയില്‍ ചിത്രീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞുള്ള പൃഥ്വിരാജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

"പൊതുവെ എനിക്ക് രാത്രി ഷൂട്ട് ചെയ്യുന്നത് ഇഷ്ടമല്ല. ഞാന്‍ പരമാവധി അതൊഴിവാക്കാറുണ്ട്. എന്നാല്‍ ബ്ലസിക്ക് രാത്രി ചിത്രീകരിക്കുന്നത് ഇഷ്ടമാണ്. അതുകൊണ്ട് എനിക്കത് ഒഴിവാക്കാനാവില്ല" പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 prithiviraj

താൻ ഇപ്പോൾ സഹാറയിലാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ക്യാപ്ഷന്‍ പൊളിച്ചെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. നസ്രിയ, ദുര്‍ഗ കൃഷ്ണ എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സ്വന്തം സിനിമയിലേക്ക് കടക്കൂ എന്ന് പൃഥ്വിരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യുൾ കേരളത്തിൽ പാലക്കാടാണ് ചിത്രീകരിച്ചത്.

തുടർന്ന് ജോർദാനിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് കോവിഡ് മഹാമാരി മൂലം ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ പൃഥ്വിയും മറ്റ് അണിയറ പ്രവർത്തകരും വിദേശത്ത് കുരുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നുവെന്നും ഞങ്ങള്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി ബ്ലസി രംഗത്ത് എത്തിയിരുന്നു.

ജൂണോടുകൂടി ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ചിത്രം 2022 ഡിസംബർ 30-ന് റിലീസിന് എത്തും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

പൃഥ്വിരാജ്, അമല പോൾ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ക്വീന്‍ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മനയാണ് പൃഥ്വിരാജിന്റെതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X