»   » ഏറ്റവും ആകര്‍ഷണീയതയുള്ളത് സുപ്രിയയ്ക്ക്: പൃഥ്വി

ഏറ്റവും ആകര്‍ഷണീയതയുള്ളത് സുപ്രിയയ്ക്ക്: പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി ആരെയാണ് തോന്നിയിട്ടുള്ളതെന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ ഉത്തരം സുപ്രിയ മേനോന്‍. തന്നെ പ്രണയിയ്ക്കുകയും ജീവിതപങ്കാളിയാക്കുകയും ചെയ്ത സുപ്രിയയെയാണ് ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി തനിയ്ക്ക് തോന്നിയതെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒപ്പം ബോളിവുഡിലെ ആദ്യ നായികയായ റാണി മുഖര്‍ജിയും ഏറെ ആകര്‍ഷണകത്വവും കഴിവുമുള്ളയാളാണെന്ന് പൃഥ്വി പറയുന്നു.

കൊച്ചി ടൈംസ് 2012ലെ ഏറ്റവും ആകര്‍ഷണീയനായ പുരുഷനായി തിരഞ്ഞെടുത്തിരിക്കുന്നത് പൃഥ്വിരാജിനെയാണ്. വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇതന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്നെ ആകര്‍ഷിച്ച സ്ത്രീയെക്കുറിച്ച് പറഞ്ഞത്.

Prithviraj and Supriya

എന്തായിരിക്കും ജനങ്ങള്‍ ഏറ്റവും ആകര്‍ഷണീയനായി പൃഥ്വിയെ തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തനിയ്‌ക്കൊന്നുമറിയില്ലെന്നും ഒരു നടനെന്ന നിലയ്ക്ക് താന്‍ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കഴിയുന്നത്ര നന്നായി എല്ലാവരുമായി ഇടപെടാന്‍ ശ്രമിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ താന്‍ എത്തിയത് വെറും സൗന്ദര്യം കൊണ്ടല്ലെന്നും കഠിനാധ്വാനവും കൂടിയുണ്ടെന്നും പൃഥ്വി ചൂണ്ടിക്കാട്ടി.

English summary
ctor Prithviraj said that he felt his wife Supriya Menon, whom I fell in love with, and continue to love.is most desirable.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam