വിശ്വസിച്ചതിന് നന്ദി!! മോഹൻലാലിനോട് നന്ദി പറഞ്ഞ് പൃഥ്വി, താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്...
ലൂസഫർ തന്റെ ജീവിതത്തിലെ ഒരു വ്യത്യസ്തമായ യാത്രയായിരുന്നു
പൃഥ്വിരാജ് എന്ന നടന്റെ അഭിനയപാടവത്തെ കുറിച്ചും സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ചും എല്ലാവർക്കു അറിയാവുന്ന സംഗതിയാണ്. എന്നാൽ പൃഥ്വി ഇപ്പോൾ സിനിമയുടെ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ , മഞ്ജുവാര്യർ, ടൊവിനോ തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. റഷ്യയിൽവെച്ചായിരുന്നു ലൂസിഫറിന്റെ പാക്ക്അപ്പ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. മോഹൻലാലിനു മുന്നിൽ ആക്ഷനും കട്ടും പറയാൻ സാധിച്ചത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിയുടെ ഹൃദയ സ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ലാലേട്ടന്റെ ലൂസിഫറിനും നേടുംപളളിയ്ക്കും വിടപറയുന്ന ദിവസമാണിന്ന്. ലൂസിഫർ പോലുള്ള ഒരു ചിത്രം ഏറ്റെടുത്തപ്പോൾ തന്റെ പല അഭ്യുദയകാംഷികളും പറഞ്ഞു ഇനി തെറ്റായ തീരുമാനമാണെന്ന്. കൂടാതെ ഒരു നടൻ എന്ന നിലയിൽ ഇങ്ങനെയല്ല തന്റെ സമയം വിനിയോഗിക്കേണ്ടതെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോഴും തനിയ്ക്ക് അറിയില്ല തന്റെ തീരുനമാനം ശരിയാണോ എന്ന്. ലൂസഫർ തന്റെ ജീവിതത്തിലെ ഒരു വ്യത്യസ്തമായ യാത്രയായിരുന്നെന്നും പൃഥ്വി പറഞ്ഞു.
കഴിഞ്ഞ 16 വർഷത്തെ അഭനയ ജീവിതത്തിൽ നിന്ന് പഠിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ ആറു മാസം കൊണ്ട് പഠിക്കുവാൻ സാധിച്ചുവെന്നും പൃഥ്വി പറയുന്നു. കൂടാതെ ഈ അവസരത്തിൽ മോഹൻലാലിനോടുളള നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദി ലാലേട്ട, എന്നെ വിശ്വസിച്ചതിന്... ഇനി എത്ര സിനിമ ഡയറക്ട് ചെയ്താലും ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫൻ നേടുംപുളളി തനിയ്ക്ക് എന്നും സ്പെഷ്യലായിരിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മുരളി ഗോപി തിരക്കഥ എഴുതി ആന്റണി പെരുമ്പാവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ, മോഹൻലാലിനെ കൂടാതെ മഞ്ജുവാര്യർ, ടൊവിനോ, ഇന്ദ്രജിത്ത്, ബോളിവുഡ് താരം വിവേക് ഓബ്രോയ് എന്നിവരാണ് മറ്റ് താരങ്ങൾ. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലൂസിഫർ.


Click it and Unblock the Notifications