For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില രംഗങ്ങൾ 14 ടേക്കുകൾ വരെ പോയി!! ലാലേട്ടൻ പറഞ്ഞത് ഇത്ര മാത്രം, തുറന്ന പറഞ്ഞ് പൃഥ്വി

  |

  ‌കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമ മാറ്റത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് കഴിവുളള ഫിലിം മേക്കേഴ്സും താരങ്ങളും അണിയറ പ്രവർത്തകരും മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നുണ്ട്. പുതിയ തരത്തിലുളള പരീക്ഷണങ്ങളാണ് മോളിവുഡിൽ സംഭവിക്കുന്നത്. ഇവയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്നുണ്ടെന്നുളളത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

  ആലിയയുടെ പ്രായത്തിൽ മൂന്ന് കുട്ടികൾ!! ഇവർ എങ്ങനെ കുട്ടികളാകും, ബാക്കിയുളള കാര്യത്തിൽ കുട്ടിക്കളിയില്ലല്ലോ, താരങ്ങളുടെ സ്വകാര്യതയെ വിമർശിച്ച് കങ്കണ

  മലയാള സിനിമ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആ വഴി പിന്തുടരുകയാണ് പ്രേക്ഷകരും. മലയാള സിനിമയിൽ അഭിനയത്തിലൂടെ വിസ്മയം സൃഷ്ടിച്ച താരമാണ് പൃഥ്വിരാജ്. അഭിനയത്തിൽ മാത്രമല്ല ഒരു മികച്ച ഫിലിം മേക്കർ കൂടിയാണെന്ന് താരം തെളിയിച്ചിരിക്കുകയാണ്. തന്റെ ആദ്യ സംരംഭമായ ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സിനിമ പൃഥ്വിയ്ക്ക് പുതിയതല്ലെങ്കിലും സംവിധാനം പുതിയ മേഖല തന്നെയാണ്. ഒരു നവഗാത സംവിധായകനിൽ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറമാണ് ലൂസിഫറിലൂടെ പൃഥ്വി നൽകിയത് . ഇപ്പോഴിത ലാലേട്ടനു മായി അടുത്തതിനെ കുറിച്ച് പൃഥ്വി വെളിപ്പെടുത്തുകയാണ്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  കഞ്ഞിക്കഥ പറഞ്ഞ് ട്രോളിയവർക്ക് മഞ്ജുവിന്റെ വക ഉഗ്രൻ മറുപടി!! പഴയതൊന്നും ആരും മറക്കരുത്...,പൃഥ്വിയിലൂടെ ലേഡി സൂപ്പർസ്റ്റാറിന്റെ മധുര പ്രതികാരം

   പ്ലാൻ ചെയ്തത് സംഭവിച്ചു

  പ്ലാൻ ചെയ്തത് സംഭവിച്ചു

  ലൂസിഫിറിൽ താൻ പ്ലാൻ ചെയ്തത് തന്നെയാണ് സംഭവിച്ചത്. ചിത്രത്തിന്റെ ഷൂട്ട് എത്ര ദിവസം കൊണ്ട് തീർക്കണമെന്ന് ആഗ്രഹിച്ചോ. അത് തന്നെ സംഭവിക്കുകയും ചെയ്തു. കൂടാതെ തനിയ്ക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിന്നിരുന്ന ഒരു നിർമാതാവും ഒരു മികച്ച ടീം എന്നോടൊപ്പമുണ്ടായിരുന്നു. അവരുടെ എല്ലാവരുടേയും അധ്വാനത്തിന്റെ ഫലമാണ് ലൂസിഫറെന്ന് പൃഥ്വി പറഞ്ഞു. ലൂസിഫറിൽ താൻ തൃപ്തനാണെന്നും താരം കൂട്ടിച്ചേർത്തു.

  ലാലേട്ടനുമായി അടുക്കുന്നത്

  ലാലേട്ടനുമായി അടുക്കുന്നത്

  ലൂസിഫറിലൂടെയാണ് മോഹൻലാലുമായി കൂടുതൽ അടുക്കുന്നത്. ലാലേട്ടനോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ ആഹ്ലാദകരമാണ്. പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരുപാട് ടേക്ക് ചെയ്യിപ്പിച്ചിട്ടുണ്ട്. അതിൽ അധികവും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. ചി‌ല സങ്കീണ്ണമായ മൂവി്മെന്റിൽ ക്യാമറയുടെ ഫോക്കസ് കിട്ടിയെന്ന് വരില്ല അതുപോലെ ആൾക്കൂട്ട സീനിൽ കൂടെയുള്ളവർ ശരിയാകില്ല. അങ്ങനെ14 ടേക്ക് എടുത്തിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.

   ലാലേട്ടന്റെ പ്രതികരണം

  ലാലേട്ടന്റെ പ്രതികരണം

  ഇത്രയധികം ടേക്കുകൾ എടുക്കുമ്പോഴും ലാലേട്ടൻ‌ യാതൊരു വിധത്തിലുളള അസ്വസ്ഥകയും പ്രകടിപ്പിച്ചിരുന്നില്ല. പിന്നെ എന്താ മോനേ ഒന്നു കൂടി എടുക്കാമല്ലോ എന്നായിരിക്കും അദ്ദേഹം പറയുക.. ഒരു ലെജൻഡ് ആക്ടറാണ് അദ്ദേഹം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്നയാളും'- പൃഥ്വിരാജ് പറഞ്ഞു.

   മൾട്ടിസ്റ്റാർ ചിത്രം

  മൾട്ടിസ്റ്റാർ ചിത്രം

  മൾട്ടിസ്റ്റാർ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ലൂസിഫറിൽ മലയാളികളുടം പ്രിയപ്പെട്ട താരങ്ങളാണ് അണിനിരന്നത്. ലാലട്ടനോടൊപ്പം മികച്ച പ്രകടനമായിരുന്നു ഇവരും കാഴ്ചവെച്ചത്. മഞ്ജുവാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് , വിവേക് ഒബ്റോയ് എന്നിവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തരങ്ങളുടെ കാരിയറിലെ മികച്ച ചിത്രമായിരിക്കും പൃത്വിയുടെ ലൂസിഫർ

  English summary
  prithviraj share mohanlal acting expirience in lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X