ദാമു അണ്ണന്‍ മാസാണെന്ന് പൃഥ്വിരാജും, ട്രോള്‍ ചിത്രം പങ്കുവെച്ച് സൂപ്പര്‍താരം
ട്രോള്‍ ലോകത്തെ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടി ചിത്രം ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദാമു ട്രോളുകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ചടമ്പിനാട് ഇറങ്ങിയ സമയത്ത് ലഭിച്ചതിനേക്കാളും സ്വീകാര്യത ദാമുവിന് ഇപ്പോഴാണ് ലഭിക്കുന്നത്. ദശമൂലം ദാമുവിനെ കുറിച്ചുളള പൃഥ്വിരാജ് സുകുമാരന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സെെക്ലിങ്ങില്‍ പൃഥ്വിയെ പുറകിലാക്കി കുതിച്ചുപായുന്ന ദാമു അണ്ണന്റെ ചിത്രമാണ് നടനും പങ്കുവെച്ചത്.

ദശമൂലം ദാമുവിന്റെ സ്പീഡ് കണ്ട് ദാമു അണ്ണന്‍ മാസ് എന്നാണ് പൃഥ്വി കുറിച്ചത്. കോള്‍ഡ് കേസ് എന്ന പുതിയ ചിത്രത്തില്‍ സൈക്ലിങ് നടത്തുന്ന ചിത്രമായിരുന്നു പൃഥ്വിയുടെതായി അടുത്തിടെ പുറത്തുവന്നത്. ഈ ചിത്രത്തില്‍ ദാമുവിനെ കൂടി ഉള്‍പ്പെടുത്തിയാണ് ട്രോള്‍ ഉണ്ടാക്കിയത്. ട്രോള്‍ കണ്ട് ഇഷ്ടപ്പെട്ടതിന് പിന്നാലെയാണ് പൃഥ്വിയും അത് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെതായി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. എസിപി സത്യജിത്തായി നടന്‍ എത്തുന്ന സിനിമ തനു ബാലക് ആണ് സംവിധാനം ചെയ്യുന്നത്.
അരുവിയിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ സിനിമയില്‍ നായികാ വേഷത്തിലെത്തുന്നു. അതേസമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയിരുന്നു. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. സൂപ്പര്‍താരമായി പൃഥ്വിരാജും ആരാധകനായി സുരാജും അഭിനയിച്ച ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
Recommended Video
ഡ്രെെവിംഗ് ലൈസന്‍സിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ക്വീന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന ആണ് ഈ ചിത്രം. ലോക്ഡൗണിന് പിന്നാലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഈ സമയത്താണ് പൃഥ്വിക്കും സംവിധായകനും കോവിഡ് ബാധിച്ചത്. പിന്നീട് ദിവസങ്ങള്‍ക്കുളളില്‍ അവര്‍ക്ക് ഭേദമാവുകയും ചെയ്തു. ജനഗണമനയ്ക്ക് പുറമെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അഭിനയത്തിനൊപ്പം നിര്‍മ്മിക്കുന്ന ചിത്രങ്ങളും നടന്റെതായി വരുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











