അലംകൃതയ്ക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ്! വ്യത്യസ്തമായ കുടുംബ ചിത്രം പങ്കുവെച്ച് താരം! കാണൂ!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ പൃഥ്വിരാജിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനും അപ്പുറത്ത് സംവിധാനത്തിലും കഴിവ് പ്രകടിപ്പിച്ച താരം ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത പ്രഖ്യാപനങ്ങളിലൊന്ന് കൂടിയായിരുന്നു. സിനിമാതിരക്കുകളുമായി മുന്നേറുമ്പോഴും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്താറുണ്ട് അദ്ദേഹം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുള്‍പ്പടെ ശക്തമായ പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. മകളായ അലംകൃതയും ഇതിനോടകം തന്നെ താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജും സുപ്രിയയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് സുപ്രിയായിരുന്നു എത്തിയത്. അതിനിടയിലായിരുന്നു പൃഥ്വിയുടെ വാച്ചിന് പിന്നിലെ രഹസ്യം പുറത്തുവന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഡയറക്ടര്‍ സാറിന് താന്‍ സമ്മാനം നല്‍കിയതാണ് അതെന്നായിരുന്നു സുപ്രിയ പറഞ്ഞത്. വാച്ചിന്റെ വില കേട്ട് കണ്ണ് തള്ളിയ ആരാധകരും കുറവല്ലായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുടുബ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അലംകൃതയ്ക്കും സുപ്രിയയ്ക്കുമൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. പതിവ് പോലെ തന്നെ ഇത്തവണയും മുഖം കാണിക്കാത്ത പോസ്റ്റുമായാണ് അദ്ദേഹം എത്തിയത്. മൂന്നുപേരുടേയും കാലിന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇനി ഈ ഷൂവിന്റെ വില കേട്ട് കണ്ണ് തള്ളേണ്ടി വരുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

ഇത് ഇല്യൂമിനിറ്റിയാണോ എന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് വരെ ആരാധകരെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖം കാണുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്യാമായിരുന്നുവെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും മുഖം കാണുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഇരുവരും പോസ്റ്റ് ചെയ്യാറില്ല. ലൂസിഫറിന്റെ ലൊക്കേഷനില്‍ സുപ്രിയയ്‌ക്കൊപ്പം അല്ലിയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications