ലൂസിഫര്‍ സെറ്റില്‍ പൃഥ്വി ഇങ്ങനെയായിരുന്നു? രസകരമായ ടിക്ക് ടോക്ക് മേക്കിങ് വീഡിയോ പങ്കുവെച്ച് നടന്‍
Recommended Video
ലൂസിഫറിന്റെ വലിയ വിജയത്തിലൂടെ മികച്ചൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. നവാഗത സംവിധായകന്റെ പാളിച്ചകളൊന്നുമില്ലാതെയാണ് തന്റെ ആദ്യ സംവിധാന സംരംഭം നടന്‍ പൂര്‍ത്തിയാക്കിയിരുന്നത്. ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ചതിനോക്കാള്‍ കൂടുതല്‍ നല്‍കാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു.
താന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിധമായിരുന്നു മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ ലൂസിഫറില്‍ പൃഥ്വി അവതരിപ്പിച്ചിരുന്നത്. 200 കോടിയും പിന്നിട് കേരളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ലൂസിഫര്‍. അതേസമയം പൃഥ്വിരാജ് പങ്കുവെച്ച പുതിയൊരു ടിക്ക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ലൂസിഫറിന്റെ രസകരമായൊരു മേക്കിങ് വീഡിയോ ആണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

ലൂസിഫറിന്റെ വിജയം
ഏതൊരു പുതിയ സംവിധായകനും ആഗ്രഹിക്കുന്ന തുടക്കമായിരുന്നു പൃഥ്വിരാജിന് ലൂസിഫറിലൂടെ ലഭിച്ചിരുന്നത്. തന്റെ ഏറെ നാളായുളള സംവിധാന മോഹം ലൂസിഫറിലൂടെ നടന്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ തന്നെയായിരുന്നു ഇതിന് പിന്‍ബലമായി നിന്നത്. മോഹന്‍ലാല്‍ എന്നൊരു സൂപ്പര്‍താരത്തെ വെച്ച് സിനിമ ചെയ്തപ്പോള്‍ അത് ആരാധകര്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെടുന്ന രീതിയില്‍ അണിയെിച്ചൊരുക്കാന്‍ പൃഥ്വിക്കായി.

സയിദ് മസൂദ് എന്ന കഥാപാത്രമായി
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍ തകര്‍ത്താടിയപ്പോള്‍ സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിയും ഗംഭീരമാക്കി. എല്ലാവരുടെയും ആകാംക്ഷകള്‍ ക്കൊടുവിലായിരുന്നു താനും അതിഥി വേഷത്തില്‍ സിനിയിലെത്തുന്നുവെന്ന കാര്യം പൃഥ്വി അറിയിച്ചിരുന്നത്. ലൂസിഫറിന്റെതായി പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററുകളില്‍ എറ്റവുമൊടുവിലായിട്ടായിരുന്നു പൃഥ്വിയുടെയും പുറത്തുവന്നത്. സംവിധായകനായും അഭിനേതാവായും ലൂസിഫറില്‍ തകര്‍ത്ത പൃഥ്വിയെ പിന്നീട് എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

പുതിയ വീഡിയോ
അതേസമയം ലൂസിഫറിന്റെതായി ആരാധകന്‍ ചെയ്‌തൊരു രസകരമായൊരു വീഡിയോ ആയിരുന്നു പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്. സംവിധാനത്തിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രത്തെയും അവതരിപ്പിച്ച പൃഥ്വി എങ്ങനെ ആയിരുന്നിരിക്കാം സെറ്റില്‍ എന്നതിന്റെ രസകരമായ വേര്‍ഷനായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. ക്യാമറാമാന് വേഗത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന നടന്‍ തന്റെ ഷോട്ട് റെഡിയാവുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ചാടുന്നതും കാണാം.

ഇത്രയും എളുപ്പമായിരുന്നില്ല
ലൂസിഫറിന്റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ പൃഥ്വിയെ ടാഗ് ചെയ്തുകൊണ്ട് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും എളുപ്പമായിരുന്നില്ല. പക്ഷേ ഇത്രത്തോളം രസമുളളതായിരുന്നു എന്ന് കുറിച്ചുകൊണ്ട് ചോദ്യത്തിന് പൃഥ്വി മറുപടി നല്‍കി. രസകരമായ ടിക്ക് ടോക്ക് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications