സച്ചിയെയും അനിലിനെയും കുറിച്ച് വികാരഭരിതനായി പൃഥ്വി, നിങ്ങള്‍ അവിടെ ഇരുന്ന് ചിയേഴ്‌സ് പറയുകയാകും അല്ലേ

By Midhun Raj

നടന്‍ അനില്‍ നെടുമങ്ങാടിന് സോഷ്യല്‍ മീഡിയയിലൂടെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം വിടചൊല്ലുകയാണ്. തൊടുപുഴയിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് അയ്യപ്പനും കോശിയും താരത്തിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലാണ് അനില്‍ നെടുമങ്ങാടും വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ അയ്യപ്പനും കോശിയും ചിത്രത്തിലൂടെ ഈ വര്‍ഷം വീണ്ടും മലയാളത്തില്‍ തിളങ്ങിയിരുന്നു നടന്‍. സി ഐ സതീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ചത്.

prithviraj,

അതേസമയം അയ്യപ്പനും കോശിയും ലൊക്കേഷനില്‍ വെച്ചെടുത്ത ഇരുവരുടെയും ഒരു ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വികാരനിര്‍ഭരമായ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് പൃഥ്വി പ്രിയപ്പെട്ടവരുടെ ചിത്രം പോസ്റ്റ് ചെയ്ത് എത്തിയത്. "പിറന്നാള്‍ ആശംസകള്‍ സഹോദരാ, ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്. നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്, ഐ മിസ് യൂ സച്ചി എന്നാണ് പൃഥ്വി കുറിച്ചത്.

ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അയ്യപ്പനും കോശിയില്‍ പൃഥ്വിരാജിനും ബിജു മേനോനുമൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അനില്‍ നെടുമങ്ങാട് അവതരിപ്പിച്ചത്. മുന്‍പ് നിരവധി സിനിമകളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ടെങ്കിലും കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും പോലുളള സിനിമകളിലെ പ്രകടനമാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ജോജു ജോര്‍ജ്ജ് നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. കെ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു നടന്.

Recommended Video

സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അനിലും മടങ്ങി | FilmiBeat Malayalam

പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ മുട്ടത്തിന് സമീപമുളള മലങ്കര അണക്കെട്ടിലാണ് അനിലും സുഹൃത്തുക്കളും ക്രിസ്മസ് ദിനത്തില്‍ കുളിക്കാനിറങ്ങിയത്.

പോസ്റ്റ് കാണാം

More from Filmibeat

Read more about: prithviraj anil nedumangad sachy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X