കട്ടത്താടിയില്‍ കള്ളനോട്ടവുമായി പൃഥ്വിരാജ്! ബ്രദേഴ്‌സ് ഡേയിലെ റോണി ഇങ്ങനെയാണെന്ന് താരം! കാണൂ!
തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ചിത്രമാണിത്. കലാഭവന്‍ ഷാജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യണം ഈ സിനിമയെന്ന ആവശ്യമുന്നയിച്ചായിരുന്നു താരമെത്തിയത്. എന്നാല്‍ ആ തീരുമാനത്തോട് പൃഥ്വിരാജിന് യോജിപ്പുണ്ടായിരുന്നില്ല എന്ന് മാത്രമവുമല്ല നായകനായി താനെത്താമെന്ന് അദ്ദേഹം വാക്ക് നല്‍കുകയുമായിരുന്നു. ലൂസിഫറിന് ശേഷമുള്ള അവധിയാഘോഷവും കഴിഞ്ഞ് താരം തിരികയെത്തിയത് ഈ സെറ്റിലേക്കായിരുന്നു. കട്ടത്താടിയില്‍ കിടിലന്‍ ലുക്കുമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. റോണി എന്ന കഥാപാത്രം ഇങ്ങനെയാണെന്നാണ് താരം പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തെ താരങ്ങളെത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ലാസ്മേറ്റ്സിലെ സുകുവിനെ അനുസ്മരിപ്പിക്കുന്ന കട്ടത്താടി ലുക്കിലാണല്ലോ താരമെന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. അന്ന് വെപ്പ് താടിയായിരുന്നുവെങ്കില്‍ ഇന്ന് ശരിക്കുമുള്ള താടിയാണെന്ന വ്യത്യാസമുണ്ടെന്നുമായിരുന്നു അവര്‍ പറഞ്ഞത്. കള്ളിമുണ്ടില്‍ തനിനാടനായി ബുള്ളറ്റില്‍ പോവുന്ന താരത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തേയും മനോഹരമാക്കുന്ന പൃഥ്വിയില്‍ ഈ വേഷവും ഭദ്രമായിരിക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിരുന്നു.

കട്ടത്താടിയിലുള്ള പൃഥ്വിയുടെ കള്ളനോട്ടം അത്ര ശരിയല്ലല്ലോ എന്ന തരത്തിലുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്. താരരാജാക്കന്‍മാരെല്ലാം ചിത്രങ്ങളുമായി എത്തുമ്പോള്‍ യുവരാജാവ് തന്റെ സാന്നിധ്യം അറിയിക്കുകയാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ബ്രദേഴ്‌സ് ഡേയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നും പൃഥ്വി നിരാശപ്പെടുത്തില്ലെന്നാണ് കരുതുന്നതെന്നുമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.


Click it and Unblock the Notifications