അലംകൃതയുടെ പുതിയ സന്തോഷം ഇതാണ്! ചിത്രങ്ങളുമായി പൃഥ്വിരാജ്! അച്ഛന്റെ മോള്‍ തന്നെയെന്ന് ആരാധകര്‍!
പൃഥ്വിരാജിന്റെയും സുപ്രിയയും മകളായ അലംകൃതയ്ക്കും ആരാധകരേറെയാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുള്ളത്. അലംകൃതയെ ആലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകര്‍ അല്ലിയാണ് അലംകൃത.
ആടുജീവിതത്തിന്റെ വിദേശ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കൊച്ചിയിലേക്ക് എത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് സുപ്രിയയ്ക്കും അലംകൃതയ്ക്കും അരികിലേക്ക് പൃഥ്വി എത്തിയത്. ഡാഡ തിരിച്ചുവന്നതോടെ അല്ലിയും സന്തോഷത്തിലാണ്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. കോവിഡ വ്യാപനത്തെക്കുറിച്ചും സുരക്ഷിതരായി ഇരിക്കേണ്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് അലംകൃത എത്തിയിരുന്നു. മകളുടെ കുറിപ്പും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു.
പാ പെട്രോള്‍ എന്ന ഹാഷ് ടാഗോടെ അലംകൃതയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കുട്ടികള്‍ക്കായുള്ള അനിമേറ്റഡ് ടെലിവിഷന്‍ പരമ്പരയാണ് പാ പെട്രോള്‍. ബോറടി മാറ്റാനായി തന്റെ കളിപ്പാട്ടങ്ങളുടെ ചിത്രങ്ങള്‍ വരച്ചെത്തിയിരിക്കുകയാണ് അലംകൃത. മകളുടെ വരകളുടെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് എത്തിയത്. ഇതിനകം തന്നെ അല്ലിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

കൊവിഡ് വ്യാപനത്തെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചുമൊക്കെ ഡാഡയും മമ്മയും സംസാരിക്കുന്നത് അല്ലിയും ശ്രദ്ധിച്ചിരുന്നു. ഇതിന് ശേഷമായാണ് കുറിപ്പുകളും ചിത്രങ്ങളുമൊക്കെയായെത്തിയത്. ഈ ദിനങ്ങൾ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളിൽ തന്നെ തുടരണമെന്നുമാണ് അല്ലി കുറിച്ചത്. ടൈംസ് ഓഫ് ഇന്ത്യയെന്ന പേരായരുന്നു തന്‍റെ പത്രത്തിന് അലംകൃത നല്‍കിയത്.
അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണെന്ന് പറഞ്ഞ് സുപ്രിയയും എത്തിയിരുന്നു.


Click it and Unblock the Notifications