പൃഥ്വിരാജിന്‍റെ പരസ്യത്തിന് അടപടലം ട്രോളാണ്! തന്നെക്കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത് താരവുമെത്തി!
നന്ദനമെന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ച താരമാണ് പൃഥ്വിരാജ്. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനും പിന്നാലെയായാണ് അദ്ദേഹം എത്തിയത്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ അരങ്ങേറ്റത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ തുടക്കം മുതലേ തന്നെ കടുത്ത വിമര്‍ശനങ്ങളും ഈ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ട്രോളര്‍മാരും താരത്തെ വിടാതെ പിന്തുടരാറുണ്ട്. രസകരമായ ട്രോളുകള്‍ പൃഥ്വിയും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റി കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
ആരേയും വേദനിപ്പിക്കാത്ത തരത്തിലുള്ള ട്രോളുകള്‍ താരങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ തന്നെക്കുറിച്ചുള്ള പുതിയ ട്രോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത ട്രോള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ പരസ്യത്തില്‍ പൃഥ്വി പറയുന്ന വാചകവും ലൂസിഫറിലെ സുപ്രധാന രംഗവും ചേര്‍ത്തുള്ള ട്രോളാണ് താരം ഷെയര്‍ ചെയ്തത്. കോളനി ഒഴിപ്പിച്ച് ബോബിയെ ഒറ്റയ്ക്ക് കിട്ടണമെന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുമ്പോള്‍ പരസ്യവാചകം ആവര്‍ത്തിക്കുന്ന പൃഥ്വിരാജിനെയാണ് ട്രോളില്‍ കാണുന്നത്.

പൃഥ്വിയുടെ പോസ്റ്റിന് കീഴിലായി കമന്റുകളുടെ പ്രവാഹമാണ്. ടൊവിനോ തോമസ് ഉള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. അടുത്ത അജു വര്‍ഗീസ് ആവാനുള്ള പരിപാടിയിലാണോ പൃഥ്വിയെന്നായിരുന്നു ഒരാളുടെ ചോദ്യം. അതെന്താ ബോബി കല്യാണ്‍ സില്‍ക്‌സില്‍ പര്‍ച്ചേഴ്‌സിന് പോവില്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. രസകരമായ ട്രോള്‍ കാണാം.


Click it and Unblock the Notifications











