For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബുള്ളറ്റില്‍ കൊലകൊല്ലിയായി സ്റ്റീഫന്‍ നെടുമ്പള്ളി! ലൂസിഫറിലെ ഡിലീറ്റഡ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

  |
  ബുള്ളറ്റില്‍ കൊലകൊല്ലിയായി സ്റ്റീഫന്‍ നെടുമ്പള്ളി

  മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് സിനിമയുടെ കുതിപ്പ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. പ്രത്യേകിച്ച് യാതൊരു അവകാശവാദങ്ങളുമില്ലാതെയാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാലില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സുരക്ഷിതരായിരുന്നു. മുണ്ടുടുത്ത് മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സംവിധായകനെന്ന നിലയിലും മികവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സ്വന്തമായി സംവിധാനം ചെയ്ത സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും താരം ഞെട്ടിച്ചിരുന്നു. പൃഥ്വിരാജിന്റെ ബ്രില്യന്‍സും മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡവരവും ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് എന്നും നെഞ്ചിലേറ്റാന്‍ ഒരു സിനിമ ലഭിക്കുകയായിരുന്നു. ലൂസിഫറിലെ ഡിലീറ്റഡ് സീന്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ലൂസിഫറിലെ ഡിലീറ്റഡ് സീന്‍

  ലൂസിഫറിലെ ഡിലീറ്റഡ് സീന്‍

  പ്രഖ്യാപനവേള മുതല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ലൂസിഫര്‍. സിനിമയെക്കുറിച്ചുള്ള ഓരോ വിവരമെത്തുമ്പോഴും ആരാധകരും ആവേശത്തിലാവുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറിയത്. വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് സിനിമയുടെ ട്രെയിലറെത്തിയത്. പ്രേക്ഷക പ്രതീക്ഷയെ വാനോളമുയര്‍ത്തിയ ട്രെയിലറിന് പിന്നാലെയായാണ് സ്വന്തം കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ് എത്തിയത്. കഴിഞ്ഞ ദിവസം പൃഥ്വിരാജാണ് ലൂസിഫറിലെ ഒഴിവാക്കിയ രംഗം പങ്കുവെച്ച് എത്തിയത്.

  മയില്‍വാഹനത്തോടുള്ള ചോദ്യം

  മയില്‍വാഹനത്തോടുള്ള ചോദ്യം

  ബുള്ളറ്റില്‍ പോവുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയും പരിശോധന കഴിഞ്ഞ് മടങ്ങുന്ന മയില്‍വാഹനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തായി സാര്‍ വല്ലതും കിട്ടിയോ എന്ന സറ്റീഫന്റെ ചോദ്യത്തിന് രൂക്ഷമായ നോട്ടമായിരുന്നു മയില്‍വാഹനത്തിന്റെ മറുപടി. ഇത്രയും ദൂരം വന്നതല്ലേ, ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് വല്ല പെറ്റിയോ മറ്റോ എന്ന് സ്റ്റീഫന്‍ ചോദിച്ചപ്പോള്‍ പോങ്ക സാര്‍ എന്നായിരുന്നു മയില്‍വാഹനത്തിന്റെ മറുപടി.

   ബുള്ളറ്റിലെ വരവ്

  ബുള്ളറ്റിലെ വരവ്

  മാസ്സ് ഡയലോഗുമായു ബുള്ളറ്റില്‍ കൂളിങ്ങ് ഗ്ലാസും വെച്ച് പോവുന്നതിനിടയില്‍ പുറകിലുള്ള മയില്‍വാഹനത്തെ നോക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ബുള്ളറ്റിലുള്ള ആ വരവ് തന്നെ രാജകീയമല്ലേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി മാറിയത്. ഒരുകണക്കിന് ഒഴിവാക്കിയത് നന്നായെന്നും അത്രയും നേരമെങ്കിലും തങ്ങള്‍ക്ക് വിശ്രമിക്കാന്‍ ആയല്ലോയെന്നുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്.

  പിറന്നാള്‍ സമ്മാനം

  പിറന്നാള്‍ സമ്മാനം

  മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയത്. ലാലേട്ടന്‍രെ കടുത്ത ആരാധകരിലൊരാളായ പൃഥ്വിരാജും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഭാവിയില്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ മോഹന്‍ലാലായിരിക്കും തന്റെ നായകനെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കി എന്നത് മാത്രമല്ല ആ സിനിമയില്‍ മര്‍മപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹമെത്തി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ലാലേട്ടനുള്ള പിറന്നാള്‍ സമ്മാനമായാണ് പൃഥ്വിരാജ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒടുവിലായി അദ്ദേഹം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

  എന്തിനൊഴിവാക്കി

  എന്തിനൊഴിവാക്കി

  ലൂസിഫറില്‍ നിന്നും എന്തിനാണ് ഈ രംഗം ഒഴിവാക്കിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതു പൃഥ്വിരാജിന്‍രെ ബ്രില്യന്‍സ് തന്നെയാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതുവരെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും നിന്ന തങ്ങള്‍ക്ക് ബ്രേക്ക് തരാന്‍ വേണ്ടിയാവും അങ്ങനെ ചെയ്തതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള രംഗം തന്നെയായിരുന്നു അതെന്നും ഒഴിവാക്കേണ്ടിയിരുന്നിലെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞത്.

  വിമര്‍ശകരും എത്തിയേനെ

  വിമര്‍ശകരും എത്തിയേനെ

  ഒരുകണക്കിന് ഈ രംഗം ഇല്ലാതിരുന്നത് നന്നായി, ഹെല്‍മറ്റ് വെക്കാതെ ബുള്ളറ്റ് ഓടിച്ചുവെന്ന കുറ്റത്തിന് സംവിധായകനേയും നായകനേയും വിമര്‍ശകര്‍ കൊലവിളിച്ചേനെയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്ഫടികത്തിലെ മാസ്സ് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവത്തെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്. മയില്‍വാഹനത്തിന്റെ നെഞ്ചില്‍ ചവിട്ടിയുള്ള സ്റ്റീഫന്റെ നില്‍പ്പിന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അങ്ങനെ നോകുമ്പോള്‍ ഈ രംഗം ഒഴിവാക്കിയത് നന്നായെന്നാണ് ആരാധകര്‍ പറയുന്നത്.

  സീന്‍ കാണാം

  ലൂസിഫറില്‍ നിന്നും ഒഴിവാക്കിയ രംഗം കാണാം.

  English summary
  Prithviraj shares Lucifer deleted scene, see the post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X