അബ്രാം ഖുറേഷി ലുക്കില്‍ സാന്‍ഡ് ബാഗ് ചുമന്ന് മോഹന്‍ലാല്‍! ഏട്ടനെക്കുറിച്ച്പൃഥ്വിരാജ്! കാണൂ!

Recommended Video

ലൂസിഫറിന് വേണ്ടി 20 കിലോയ്ക്ക് മുകളില്‍ ഭാരമുള്ള സാന്‍ഡ് ബാഗുകള്‍ ചുമന്ന് ലാലേട്ടന്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയുമായാണ് തങ്ങളുടെ വരവെന്ന് നേരത്തെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പ്രമോഷന്‍ പരിപാടികള്‍ക്കിടയിലെല്ലാം മിതത്വം പാലിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. ലാലേട്ടന്റെ കടുത്ത ആരാധകനെന്ന നിനലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമയാണ് ഇതെന്നും ഇനി നിങ്ങളാണ് അഭിപ്രായം പറയേണ്ടതെന്നും താരം പറഞ്ഞിരുന്നു. ഈ സിനിമ പരാജയമായാല്‍ താനിനി സിനിമ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ബോക്‌സോഫീസില്‍ പുതുചരിത്രം രചിച്ച് മുന്നേറുകയാണ്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്.

മുണ്ടുടുത്ത് മീശ പിരിച്ച് മോഹന്‍ലാല്‍ എത്തിയപ്പോഴൊക്കെ ആരാധകരും അദ്ദേഹത്തിനൊപ്പമായിരുന്നു. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള മാറ്റത്തിനും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. നിരവധി സംശയങ്ങളും ചോദ്യങ്ങളുമൊക്കെ പ്രേക്ഷക മനസ്സില്‍ അവശേഷിപ്പിച്ചാണ് സിനിമ അവസാനിച്ചത്. ഇതോടെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അടുത്തിടെയും മുരളി ഗോപി ഇങ്ങനെയൊരു സൂചന നല്‍കിയിരുന്നു. റഷ്യയില്‍ വെച്ചായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടയിലെ വീഡിയോ പങ്കുവെച്ച് സംവിധായകനായ പൃഥ്വിരാജ് എത്തിയിട്ടുണ്ട്.

 റഷ്യയിലെ ചിത്രീകരണം

റഷ്യയിലെ ചിത്രീകരണം

അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ വരവില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. ഒപ്പം സെയ്ദ് മസൂദും കൂടി ചേര്‍ന്നപ്പോള്‍ ആവേശവും ഇരട്ടിക്കുകയായിരുന്നു. അബ്രഹാമായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആരാണ് അബ്രാം ഖുറേഷിയെന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്തിടെയാണ് ലഭിച്ചത്. ലൂസിഫര്‍ ആന്തത്തിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ വെച്ചായിരുന്നു അബ്രാം ഖുറേഷിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

സാന്‍ഡ് ബാഗുമായി മോഹന്‍ലാല്‍

സാന്‍ഡ് ബാഗുമായി മോഹന്‍ലാല്‍

സ്വന്തം ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിക്കുന്നയാളല്ല മോഹന്‍ലാലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് കാര്യങ്ങളിലും അദ്ദേഹം പങ്കാളിയാവാറുണ്ട്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് പൃഥ്വിരാജും തുറന്നുപറഞ്ഞിട്ടുള്ളത്. കൊടുംമഞ്ഞില്‍ 20 കിലോ ഭാരമുള്ള 2 സാന്‍ഡ് ബാഗുമായി നടന്നുനീങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിശ്രമിക്കാമായിരുന്നു

വിശ്രമിക്കാമായിരുന്നു

മൈനസ് 16 ഡിഗ്രിയായിരുന്നു റഷ്യയിലെ താപനില. മോഹന്‍ലാലിന് വിശ്രമിക്കാനായി ടെന്‍ഡ് ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങളെ സഹായിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഏട്ടന്‍, ഇതിഹാസം ഈ ഹാഷ് ടാഗുകളോടെയാണ് പൃഥ്വിരാജ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ അര്‍പ്പണമനോഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ നിരവധി പേരെത്തിയിരുന്നു. സ്വന്തം കാര്യം മാത്രമല്ല മറ്റ് കാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപഴകാറുണ്ട്. പൃഥ്വിരാജും ഇക്കാര്യം ശരിവെച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.

രണ്ടാം ഭാഗം എന്ന് വരും?

രണ്ടാം ഭാഗം എന്ന് വരും?

ലൂസിഫര്‍ കണ്ടവര്‍ ഒന്നടങ്കം ചോദിക്കുന്ന കാര്യമാണിത്. എന്നാണ് ഈ സിനിമയുടെ രണ്ടാം ഭാഗം സംഭവിക്കുന്നതെന്നും അധികം വൈകാതെ തന്നെ അക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചൂടേയെന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. അബ്രാം ഖുറേഷിയും സ്റ്റീഫനുമൊക്കെ യഥാര്‍ത്ഥത്തില്‍ ആരാണെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണ നല്‍കാതെയായിരുന്നു ലൂസിഫര്‍ ഒരുക്കിയത്. അവര്‍ ആരാണെന്ന് ചോദിച്ച് തുടങ്ങുന്നിടത്താണ് തന്‍റെ വിജയമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അടുത്തിടെ മുരളി ഗോപിയും രണ്ടാം ഭാഗം വരുമെന്ന ഉറപ്പ് നല്‍കിയിരുന്നു. രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം?

പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം?

മലയാളത്തിന്‍റെ നടനവിസ്മയമായ മോഹന്‍ലാലിന്‍റെ പിറന്നാളാണ് മെയ് 21ന്. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസായി ലൂസിഫര്‍ 2ന്‍റെ പ്രഖ്യാപനം വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢി തിരികയെടുത്ത് ബോക്സോഫീസിനെ അടക്കിഭരിക്കുകയാണ് അദ്ദേഹം. റിലീസ് ചെയ്തയിടങ്ങളിലെല്ലാം ചിത്രം പുതുറെക്കോര്‍ഡ് രചിച്ചിരുന്നു. റിലീസ് ചെയ്ത രണ്ടാം വാരത്തിലേക്കെത്തുന്നതിനിടയിലാണ് 100 കോടി പിന്നിട്ടത്. 200 കോടി ലക്ഷ്യവുമായി കുതിക്കുകയാണ് ചിത്രമിപ്പോള്‍. സിനിമയുടെ കാസ്റ്റിങ്ങ് ഗംഭീരമായെന്ന തരത്തിലുള്ള അഭിപ്രായവുമായും ആരാധകര്‍ എത്തിയിരുന്നു.

മഞ്ജു വാര്യരും ടൊവിനോയും

മഞ്ജു വാര്യരും ടൊവിനോയും

അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം സിനിമ പൂര്‍ത്തിയാക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി സുന്ദരനായാണ് വില്ലനായെത്തിയത്. ബോളിവുഡിന്‍റെ സ്വന്തം താരമായ വിവേക് ഒബ്റോയിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ലൂസിഫര്‍. അസാമാന്യ അഭിനയമികവാണ് അദ്ദേഹം പുറത്തെടുത്തത്. വിനീതായിരുന്നു അദ്ദേഹത്തിന് ഡബ്ബ് ചെയ്തത്. ടൊവിനോ തോമസിന്‍റെ പ്രകടനമാണ് മറ്റൊരു പ്രധാന കാര്യം. അമുല്‍ ബേബിയായി വന്ന് പിന്നീട് മാസ്സ് ഡയലോഗിലൂടെ ഞെട്ടിക്കുകയായിരുന്നു താരം. താരത്തിന്‍റെ പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള വേഷവും തന്നില്‍ സുരക്ഷിതയാണെന്ന് തെളിയിച്ച് മഞ്ജു വാര്യറില്‍ പ്രിയദര്‍ശിനിയും ഭദ്രമായിരുന്നു.

വീഡിയോ കാണാം

പൃഥ്വിരാജ് പങ്കുവെച്ച വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X