സച്ചിയെ ഓര്‍ത്ത് പൃഥ്വിരാജ്! അന്നയച്ച സന്ദേശം! മഴയും ക്ലാരയും ആ പ്രണയവുമായിരുന്നു ചര്‍ച്ച

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു സച്ചിയുടേത്. തിരക്കഥയും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ തന്റെ പേര് ചേര്‍ത്തുവെച്ചാണ് സച്ചി യാത്രയായത്. ചോക്ലേറ്റ് മുതല്‍ അയ്യപ്പനും കോശിയും വരെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പൃഥ്വിരാജുമായി അടുത്ത സൗഹൃദമായിരുന്നു സച്ചിക്കുണ്ടായിരുന്നത്. അത്യാസന്ന നിലയില്‍ കഴിയുന്ന സച്ചിയെക്കാണാനായി പൃഥ്വി എത്തിയിരുന്നു.

മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വെച്ച് സിനിമ ചെയ്യണമെന്ന മോഹവും സച്ചിക്കുണ്ടായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പലരോടും ചര്‍ച്ച ചെയ്തിരുന്നു. അപ്രതീക്ഷിതമായി ആ വിയോഗവാര്‍ത്ത എത്തിയപ്പോള്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. സച്ചി പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പൃഥ്വി പറഞ്ഞത്. അവസാനമായി കാണാനെത്തിയപ്പോള്‍ വികാരധീനനായി നിന്നിരുന്ന പൃഥ്വിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Prithviraj

സച്ചിയുമായുള്ള സംഭാഷണത്തിന്റെ വാട്‌സാപ് ചാറ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. തൂവാനത്തുമ്പിയിലെ ക്ലാരയുടെ സംഭാഷണമാണ് പൃഥ്വി പങ്കുവെച്ചത്. എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ് ഈ വാചകമുള്ള കാര്‍ഡായിരുന്നു പൃഥ്വി സച്ചിക്ക് അയച്ചത്. മലയാളത്തിലെ എക്കേലത്തേയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികള്‍. പൃഥ്വിയുടെ സന്ദേശത്തിന് കീഴിലായി ലൈക്കുമായി സച്ചിയും എത്തിയിരുന്നു.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിയെ നായകനാക്കി സിനിമ അടുത്ത സിനിമ ഒരുക്കുന്നുണ്ടെന്ന് സച്ചി പറഞ്ഞിരുന്നു. ആ മോഹം സഫലമാക്കാതെയായാണ് അദ്ദേഹം യാത്രയായത്. പൃഥ്വിരാജിന്റെ സംവിധാന സഹായിയായ ജയന്‍ നമ്പ്യാര്‍ക്ക് വേണ്ടിയായിരുന്നു ആ തിരക്കഥ തയ്യാറാക്കാനിരുന്നത്. അധികം വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X