ലാലേട്ടന്‍ പോലുമറിയാതെ ഞങ്ങള്‍ അത് ചുരണ്ടുമായിരുന്നു! രസകരമായ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ്!

തനിക്ക് ശരിക്കും ഫാന്‍ മൊമന്റായിരുന്നു ലൂസിഫറെന്ന് പൃഥ്വിരാജ് പറയുന്നു. താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ താരപദവിയോടൊപ്പം തന്നെ നമ്മുടെ ക്രിയേറ്റിവിറ്റിയും വരണം. അദ്ദേഹത്തിന്റെ ആരാധകരെക്കുറിച്ചും ഫാന്‍ ബേസിനെക്കുറിച്ചും ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ബിഗ് സ്‌ക്രീനില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറില്‍ കാണിക്കാന്‍ ശ്രമിച്ചത്. അതില്‍ താന്‍ വിജയിച്ചുവെന്ന് എവിടേയും പറഞ്ഞിട്ടില്ല. പ്രേക്ഷകരാണ് അത് പറയേണ്ടത്. അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു മോഹന്‍ലാലും പൃഥ്വിരാജും വിശേഷങ്ങള്‍ പങ്കുവെച്ചത്.

നിങ്ങളെന്ത് പ്രതീക്ഷക്കണമെന്ന് താന്‍ പറയുമ്പോള്‍ അത് താന്‍ കണ്ട കാര്യമായിരിക്കും, അങ്ങനെയൊരിക്കലും പറയാനാവില്ല. താന്‍ കണ്ടതായിരിക്കില്ല നിങ്ങള്‍ കാണുന്നത്. ഒരുപാട് ഷേഡ്‌സുള്ള സിനിമയാണ്. അപൂര്‍വ്വമായി ലഭിക്കുന്നൊരു തിരക്കഥയാണ്. അതിനെ ഭംഗിയായി എക്‌സിക്യൂട്ട് ചെയ്യാനും പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഭരത് ഗോപിക്കും സുകുമാരനുമൊപ്പവും അവരുടെ മക്കളായ പൃഥ്വിക്കും മുരളിക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരിക്കുകയാണ്.

Lucifer

ഒരു ഫിലിം മേക്കറിന് നല്ല ക്ഷമ വേണം തനിക്കത് തീരെയില്ലെന്നും എന്നാല്‍ ഈ സിനിമയില്‍ അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നും പൃഥ്വിരാജ് പറയുന്നു. താരങ്ങളും ടെക്‌നീഷ്യന്‍സും എല്ലാം സ്‌കില്‍ഡായതിനാല്‍ ആരും തന്‍രെ ക്ഷമയെ പരീക്ഷിച്ചിരുന്നില്ല. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനോട് പഴയകാല സംഭവങ്ങളെക്കുറിച്ചുമൊക്കെ ചോദിക്കുമായിരുന്നു. അദ്ദേഹം പോലുമറിയാതെ പല കാര്യങ്ങളും തങ്ങള്‍ ചുരണ്ടുമായിരുന്നു. തങ്ങളുടെ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. അല്ലിയേയും സിനിമയ്ക്ക് കൊണ്ടുപോവുമെന്നും പൃഥ്വി പറഞ്ഞിരുന്നു. പേരന്റിങ്ങ് ഹെല്‍പ്പോട് കൂടി കുട്ടികള്‍ക്കും മനസ്സിലാവുന്ന തരത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X