പൃഥിരാജിനെന്ത് പറ്റി?

By നിര്‍മല്‍
<ul id="pagination-digg"><li class="previous"><a href="/news/prithviraj-simhasanam-flop-mixture-lal-hits-4-103702.html">« Previous</a>

Simhasanam
പൃഥ്വിരാജിനെന്തു പറ്റി? സിംഹാസനം കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ സങ്കടത്തോടെ ചോദിക്കുന്നതിതാണ്. ദീപന്‍ സംവിധാനം ചെയ്ത പുതിയമുഖം എന്ന ചിത്രത്തില്‍ സിക്‌സ്പാക്ക് നായകനെ അവതരിപ്പിച്ച ശേഷം പൃഥ്വി എല്ലാ ചിത്രങ്ങളിലും അങ്ങനെയാണ്.

ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ്, ദീപന്റെ തന്നെ ഹീറോ എന്നിവയിലെല്ലാം പൃഥ്വി മസിലും പെരുപ്പിച്ചു നില്‍ക്കുകയല്ലാതെ വേറെയൊന്നും ചെയ്യുന്നില്ല.സിംഹാസനത്തിലും പൃഥ്വി അതു തന്നെ. തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളി ചോദിക്കുന്നതുപോലെ മലയാളിക്കെന്തിനാ സിക്‌സ് പാക്ക് എന്ന് ആരും ചോദിച്ചു പോകും.

സിംഹാസനത്തില്‍ പൃഥ്വിയെ അവതരിപ്പിക്കുന്നതു തന്നെ അഞ്ചാറു പേരെ അടിച്ചിടുന്നതു കാണിച്ചുകൊണ്ടാണ്. അതും ബാംഗ്ലൂര്‍ സിറ്റിയില്‍ വച്ച്. പക്ഷേ മാധവേട്ടന്‍ സഹായിച്ച മലയാളി ഉദ്യോഗസ്ഥന്‍ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. കാരണം തല്ലിയത് കസ്റ്റംസുകാരെയായിരുന്നു.

പൊലീസുകാരെ അടിക്കാതെ ഷാജി കൈലാസിന് ഒരു ചിത്രവും ഒരുക്കാന്‍ കഴിയില്ല. ഇവിടെ പൃഥ്വിയും തല്ലുന്നുണ്ട്. സൂപ്രണ്ടിനെ. ആരുമില്ലാത്ത സ്ഥലത്തു വച്ച് അച്ചു സൂപ്രണ്ടായ തമിഴനെ (റിയാസ്ഖാന്‍) ശരിക്കും തല്ലുകൊള്ളുകയാണ്. അവിടെയെല്ലാം നായകനെ രക്ഷിക്കുന്നത് സിക്‌സ് പാക്ക് ആണെന്നു മാത്രം.

അന്നപൂര്‍ണക്കാര്‍ ചന്ദ്രഗിരിയില്‍ എത്തുന്നതു തന്നെ നായകന്റെ തല്ലുകൊണ്ടാണ്. ഗുണ്ടകളെയും അന്നപൂര്‍ണയില്‍ ഇളയവനെയും (ജയകൃഷ്ണന്‍) അച്ചു അടിച്ചിടുകയാണ്. പിന്നെ അടിക്കുന്നത് ചിത്രത്തിനൊടുവില്‍ സിദ്ദീഖിനെയും കുറേ അഭിനവ വെളിച്ചപ്പാടുമാരെയുമാണ്. പൃഥ്വിയുടെ സിക്‌സ്പാക്ക് അടി ധാരാളം കണ്ടതിനാല്‍ ഒരു പുതുമയും തോന്നില്ല എന്നതാണു സത്യം.
ന്യൂജനറേഷന്‍ സിനിമകളുടെ കാലത്ത് മലയാളി സിക്‌സ് പാക്ക് നായകനെ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ കൂട്ടത്തില്‍ ഒരാളെയാണ് അവര്‍ സ്‌ക്രീനില്‍ കാാണാന്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ തോക്കേന്തിയ ചെറുപ്പക്കാരനെയല്ല.

റിലീസ് ദിവസം തന്നെ തിയറ്റര്‍ ഒഴിഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കി പൃഥ്വി മാറിയാല്‍ മലയാളികള്‍ ഇഷ്ടപ്പെടും. ഇല്ലെങ്കില്‍ ഇങ്ങനെയൊരു നായകന്‍ മുമ്പുണ്ടായിരുന്നു എന്നു പറയേണ്ടി വരും. എത്രയോ ഉദാഹരണം അത്തരത്തില്‍ പറയാനുണ്ട്. അതുകണ്ടറിഞ്ഞാല്‍ പൃഥ്വിക്കു നന്ന്.
മറ്റു പേജുകളില്‍ വായിക്കുക

<ul id="pagination-digg"><li class="previous"><a href="/news/prithviraj-simhasanam-flop-mixture-lal-hits-4-103702.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X