»   » പൃഥ്വിയ്ക്ക് ചുംബനമഴ

പൃഥ്വിയ്ക്ക് ചുംബനമഴ

Posted By:
Subscribe to Filmibeat Malayalam
 Simhasanam,
മറ്റു ഭാഷകളുമായി തട്ടിച്ചു നോക്കുമ്പോള്‍ മലയാള സിനിമയില്‍ ചുംബനരംഗങ്ങള്‍ പൊതുവേ കുറവാണ്. എന്നാല്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ സിംഹാസനത്തിന്റെ ഒരു ഗാനം മുഴുവന്‍ ചുംബനരംഗങ്ങളാണ്.

ലോകസുന്ദരി ഐശ്വര്യ റായിയെ ചുംബിക്കാനുള്ള ഭാഗ്യം സിദ്ധിച്ച നടനാണ് പൃഥ്വി. അങ്ങനെയുള്ള പൃഥ്വിയ്ക്ക് മലയാളത്തിലെ ചുംബനരംഗങ്ങളൊക്കെ വെറും നിസ്സാരം. അതുകൊണ്ടു തന്നെ ഷാജിയുടെ സിംഹാസനത്തിലെ ചുംബനരംഗങ്ങളൊക്കെ പൃഥ്വി മനോഹരമായി അവതരിപ്പിച്ചു. സിംഹാസനത്തില്‍ രണ്ട് ഗാനങ്ങളാണ് ഷാജി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ഷൂട്ട് ചെയ്ത ഉമയോ ഉമയോ എന്ന ഗാനത്തിന് വേണ്ടിയാണ് ചുംബനരംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

പൃഥ്വിയ്ക്ക് മുത്തം നല്‍കാന്‍ നായികമാരായ വന്ദനയും ഐശ്വര്യമേനോനും അല്പം മടിച്ചെങ്കിലും പിന്നീട് അവര്‍ അത് രസകരമായി അവതരിപ്പിച്ചു. ഷാജിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷനായ ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയാണ് സിംഹാസനത്തിന്റേയും പ്രധാന ലൊക്കേഷന്‍. മംഗലാപുരത്ത് എംബിഎയ്ക്ക് പഠിക്കുന്ന അര്‍ജുനും കൂട്ടുകാരും നാട്ടിലെ ഉത്‌സവത്തിന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിംഹാസനത്തിന്റെ പ്രമേയം

English summary
'Yuvan' fame Aishwarya Devan, a Bangalore based Malayali makes her Mollywood debut as heroine through this movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam