സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ? ഇത് പുതിയ കളിയ്ക്കുള്ള തുടക്കം

By Akhila

പൃഥ്വിരാജിന് ഇത് നല്ല കാലമാണെന്ന് എടുത്ത് പറയേണ്ടതില്ല, തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളാണ് ഹിറ്റ് പട്ടികയില്‍ എത്തിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് പിന്നാലെ അമര്‍ അക്ബര്‍ അന്തോണി, സച്ചിയുടെ അനാര്‍ക്കലി. ഇതെല്ലാം കൂടാതെ അതിഗംഭീര പ്രോജക്ടുകളാണ് ഇനി പൃഥ്വിരാജിന്റേതായി വരാനിരിക്കുന്നത്.

ഇപ്പോഴിതാ സ്പാനിഷ് ചിത്രമായ ടൈം ക്രൈംസ് എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തിന്റെ റീമേക്ക് അവകാശം ഇതിനോടകം പൃഥ്വിരാജ് വാങ്ങി കഴിഞ്ഞതായാണ് അറിയുന്നത്. 2007ല്‍ നാച്ചോവിഗളണ്ടയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ് ടൈം ക്രൈംസ് എന്ന ചിത്രം. നവാഗതനായ കണ്ണനാണ് ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് വായിക്കൂ..

എന്താണ് ടൈം ക്രൈംസ്

സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ?

ഒരു പ്രത്യേക സമയത്തിനുള്ളില്‍ പെട്ടുപോകുന്ന മധ്യവയസ്‌കന്റെ കഥയാണ് ടൈം ക്രൈം.

 റീമേക്ക് അവകാശം

സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ?

പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് ഇതിനോടകം വാങ്ങി കഴിഞ്ഞുവത്രേ. നവാഗതനായ കണ്ണനാണ് ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്.

 പൃഥ്വി നിര്‍മ്മാണത്തിലേക്ക്

സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ?

ഉറുമി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് നിര്‍മ്മാണ് രംഗത്ത് എത്തുന്നത്. പിന്നീട് ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തുകുട്ടി തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ പൃഥ്വിരാജ് നിര്‍മ്മിച്ചു. ഡബിള്‍ ബാരിലാണ് പൃഥ്വിരാജ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. കൂടാതെ ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളം പൃഥ്വിയുടെ ഓഗസ്റ്റ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ്

സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ?

വര്‍ഷാവസാനം പൃഥ്വിയ്ക്ക് നല്ല സമയം തന്നെയായിരുന്നു. എന്ന് നിന്റെ മൊയ്തീന്റെ വിജയ ശേഷം അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നിങ്ങനെ, മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം തന്നെ.

പുതിയ ചിത്രങ്ങള്‍

സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വിരാജ് വാങ്ങിയെന്നോ?

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം, സുജിത് വാസുവദേവ് സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. കൂടാതെ ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍. കൂടാതെ എന്ന് നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമലിനൊപ്പം പുതിയ ചിത്രത്തിലും പൃഥ്വിരാജ് നായികനായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X